തന ധിന

തന തിന തന്തിനാരെ നാരെ
ഏയ്‌ നാരേ  
ഏയ്‌ തന തിന തന്തിനാരെ
ഏയ്‌ നാരേ  
ഏയ്‌ തന തിന തങ്കത്തിന്നാരെ
തങ്കത്തിന്നാരെ നാരേ നാരേ (4)

അഞ്ചു നിലയുള്ള കോട്ടാ.. കോട്ടാ
അഞ്ചു നിലയുള്ള കോട്ടാ.. കോട്ടാ
ആനന്ദ കോട്ടയ്ക്കു നൊമ്പരം നട്ടിട്ടു
കുഞ്ചിക്ക കൊയലും കൊണ്ടൂതാന്‍ വാടാ (4 )

തന തിന തന്തിനാരെ നാരെ
ഏയ്‌ നാരേ  
ഏയ്‌ തന തിന തന്തിനാരെ
ഏയ്‌ നാരേ  
ഏയ്‌ തന തിന തങ്കത്തിന്നാരെ
തങ്കത്തിന്നാരെ നാരേ നാരേ (4)

താതിനം തെയ്യം.. താതിനം തെയ്യം
താതിനം തെയ്യം.. തെയ്യം താര (2 )

തിത്തിനോ.. തിന്തിനോ...
അടി തിത്തിനക്കട താരിക..

അറുകരിക.. ചെറുകരിക..
ജീരക ചെമ്പാവ് വിത്തലംപടി പാവണ് (4)

തള്ള ഞാറ് നില്‍ക്കെ നില്‍ക്കെ...
പിള്ള ഞാറ് വലിക്കണ് (2)

വലിക്കണ് ഞാര്‍ വലിക്കണ്
പിടി ഞാറു കെട്ടീട്ട് എറിയണ്

വലിക്കണ് ഞാര്‍ വലിക്കണം
പിടി ഞാറു കെട്ടീട്ട് എറിയണ് (2)

കൂനി കൂനി മുതുക്കികളെല്ലാം
ഇട വരമ്പത്ത് നില്‍ക്കണ് (2)

കൊച്ചുങ്ങളുള്ള... തള്ളമാരെല്ലാം
വരുമ്പരികില് നില്‍ക്കണ് (2)

ചെറുപ്പക്കാരി പെണ്ണുങ്ങളെല്ലാം
നടു വരമ്പത്ത് നില്‍ക്കണ് (2)

കുഞ്ഞിക്കുടവയറോമന തമ്പുരാന്‍
നടു വരമ്പത്ത് ലാത്തണ് (2)
അടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thana Dhina

Additional Info

Year: 
2017