താരേ വാ തങ്കത്താരേ വാ

 

താരേ വാ തങ്കത്താരേ വാ
ഒരു താരാട്ടന്‍പൊടു പാടാന്‍ വാ (2)
താമരപ്പൂമിഴി പൂട്ടിയിതായെന്‍ 
തങ്കം മയങ്ങുന്ന കാണാന്‍ വാ
താരേ വാ തങ്കത്താരേ വാ
ഒരു താരാട്ടന്‍പൊടു പാടാന്‍ വാ

എന്മടിത്തട്ടില്‍ മയങ്ങിക്കിടക്കുന്ന
കണ്മണിപ്പൈതലെ കണ്ടോ നിങ്ങള്‍
എന്നുമേ നമ്മള്‍ക്കു പുണ്യം കുറിക്കുന്ന
വിണ്ണിന്റെ താക്കോല്‍ കണ്ടോ നിങ്ങള്‍ (2)
താരേ വാ തങ്കത്താരേ വാ
ഒരു താരാട്ടന്‍പൊടു പാടാന്‍ വാ

പിച്ചവെച്ചോടിയെന്‍ മുറ്റത്തുനീളെ
തെച്ചിപ്പൂ തൂവുമീ പിഞ്ചുപാദങ്ങള്‍
നാളത്തെ നാടുനയിക്കുന്ന കാണാന്‍
നാകം വിട്ടിനി പോരുമോ നിങ്ങള്‍ (2)
താരേ വാ തങ്കത്താരേ വാ
ഒരു താരാട്ടന്‍പൊടു പാടാന്‍ വാ

ഇന്‍ഡ്യ നശിപ്പിക്കും ജാതികളില്ല
ഇല്ലാസോദരര്‍ തങ്ങളില്‍ത്തല്ലാന്‍
മാനുഷര്‍ക്കെന്മകന്‍ മാതൃകയാകും
മാവേലിക്കാലം മറന്നേ പോകും (2)

താരേ വാ തങ്കത്താരേ വാ
ഒരു താരാട്ടന്‍പൊടു പാടാന്‍ വാ 
താമരപ്പൂമിഴി പൂട്ടിയിതായെന്‍ 
തങ്കം മയങ്ങുന്ന കാണാന്‍ വാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaare vaa

Additional Info

Year: 
1957

അനുബന്ധവർത്തമാനം