കാറ്റേ നീ വീശരുതിപ്പോള്‍

 

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ 
ജീവന്റെ ജീവനിരിപ്പൂ...

നീലത്തിരമാലകള്‍ മേലെ
നീന്തുന്നൊരു വെള്ളിലപോലെ
നീലത്തിരമാലകള്‍ മേലെ
നീന്തുന്നൊരു വെള്ളിലപോലെ
കാണാമത്തോണി പതുക്കെ 
ആലോലം പോകുന്നകലെ
കാണാമത്തോണി പതുക്കെ 
ആലോലം പോകുന്നകലെ...

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ 
ജീവന്റെ ജീവനിരിപ്പൂ...

നിലാവുള്ള രാവിനെയോർത്ത് 
നാണിക്കും പൂങ്കരളോടെ...
നിലാവുള്ള രാവിനെയോർത്ത് 
നാണിക്കും പൂങ്കരളോടെ...
ഞാനൊറ്റയ്ക്കെങ്ങനിരിക്കും 
ദാഹിക്കും കണ്ണുകളോടെ..
നിലാവുള്ള രാവിനെയോർത്ത് 
നാണിക്കും പൂങ്കരളോടെ...
ഞാനൊറ്റയ്ക്കെങ്ങനിരിക്കും 
ദാഹിക്കും കണ്ണുകളോടെ..

മാരാനിന്‍ പുഞ്ചിരിയേകിയ 
രോമാഞ്ചം മായും മുന്‍പേ
മാരാനിന്‍ പുഞ്ചിരിയേകിയ 
രോമാഞ്ചം മായും മുന്‍പേ
നേരത്തേ സന്ധ്യമയങ്ങും 
നേരത്തേ പോരുകയല്ലേ
നേരത്തേ സന്ധ്യമയങ്ങും 
നേരത്തേ പോരുകയല്ലേ

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ 
ജീവന്റെ ജീവനിരിപ്പൂ...

ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍
ഞാനെന്താണേകുവതപ്പോള്‍
ക്ഷീണിച്ചെന്‍ നാഥനണഞ്ഞാല്‍
ഞാനെന്താണേകുവതപ്പോള്‍
ചേമന്തിപ്പൂമണമേറ്റു 
മൂവന്തിമയങ്ങും നേരം
സ്നേഹത്തിന്‍ മുന്തിരിനീരും 
ദേഹത്തിന്‍ ചൂടും നല്‍കും 
സ്നേഹത്തിന്‍ മുന്തിരിനീരും 
ദേഹത്തിന്‍ ചൂടും നല്‍കും

കാറ്റേ നീ വീശരുതിപ്പോള്‍
കാറേ നീ പെയ്യരുതിപ്പോള്‍
ആരോമല്‍ തോണിയിലെന്റെ 
ജീവന്റെ ജീവനിരിപ്പൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaatte Nee Veesharuthippol

Additional Info

Year: 
1957

അനുബന്ധവർത്തമാനം