ആ മലര്‍ക്കാവില്‍

 

ആ മലര്‍ക്കാവില്‍ രാവില്‍ പൂത്തനിലാവില്‍
ഞാനണയും സഖി എന്‍ ജീവനേകും
നിലാവും നിഴലും പുല്‍കും മുല്ലക്കുടിലില്‍
പൂവുകളാലൊരു ശയ്യവിരിക്കും

കാല്‍ത്തളകള്‍ താളമിടും കൈവളകള്‍ പാടും
ഉം പിന്നെ. . 
കാല്‍ത്തളകള്‍ താളമിടും കൈവളകള്‍ പാടും (2)
നാദമാപ്പൂങ്കാവിനെ ചെന്നുണര്‍ത്തുകില്ലേ (2)
ആമലര്‍ക്കാവില്‍ രാവില്‍ പൂത്തനിലാവില്‍

നാണിച്ചു കാറ്റില്‍ച്ചായും പാതിരാപ്പൂവിന്‍
ഓഹോ.. അങ്ങനെ. . . 
നാണിച്ചുകാറ്റില്‍ച്ചായും പാതിരാപ്പൂവിന്‍ (2)
ചാപലമീശനേ അറിയുകയില്ലാ (2)
ആ മലര്‍ക്കാവില്‍ രാവില്‍ പൂത്തനിലാവില്‍

വെള്ളാമ്പല്‍ വിരിയുമ്പോള്‍ രാവിന്റെ റാണി (2)
ഞാന്‍ വരുമാവഴി നീയറിയാതെ
ആ മലര്‍ക്കാവില്‍ രാവില്‍ പൂത്തനിലാവില്‍
താരങ്ങള്‍ മയങ്ങുമ്പോള്‍ ഏകാന്തരാവില്‍ (2)
താരണിതെന്നലില്‍ ഞാന്‍ കാത്തിരിക്കും
ആമലര്‍ക്കാവില്‍ രാവില്‍ പൂത്തനിലാവില്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
AA malarkkavil

Additional Info

Year: 
1957

അനുബന്ധവർത്തമാനം