ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ.. സഖി പോരുന്നോ
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ
കൊച്ചുകൊച്ചു താരങ്ങള്‍ കൊമ്പത്തു മിന്നി മിന്നി
കത്തിനില്‍ക്കും മിന്നിനില്‍ക്കും ഭംഗികാണാന്‍ - സഖി
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ
കണ്ടുമലര്‍ച്ചോല കല്യാണമേള
ചെണ്ടുകൊണ്ടു ഞാന്‍ കോര്‍ത്തു പൂമാല
ഇതു കൊണ്ടാടി തേടിവരുമാരാരോ വരുമാരാരോ
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ
കണ്മയക്കും നോക്കുവേണം കവിതയുള്ള വാക്കുവേണം
പുഞ്ചിരിയില്‍ ചാഞ്ചാടും മീശവേണം സഖി
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ
കാമനവന്‍ എന്നാലും കൈക്കരുത്തുവേണം
ഓമനത്തമില്ലേലും വിഡ്ഢിയല്ലാതാവണം
ഒരുനാളും പിരിയാത്തൊരന്‍പുവേണം
സഖി അന്‍പു വേണം
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ
സഖി പോരുന്നോ
ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍
പൂവിറുക്കാന്‍ സഖി പോരുന്നോ