ദൈവമേ കരുണാസാഗരമേ

 

ദൈവമേ കരുണാ സാഗരമേ
ദൈവമേ കരുണാ സാഗരമേ
കരുണാ സാഗരമേ ദൈവമേ
കരുണാ സാഗരമേ
ദൈവമേ കരുണാ സാഗരമേ

ചരണാംബുജമേ ആശ്രയമായ് നീ
സകലഗുണാകരമേ
ദൈവമേ കരുണാ സാഗരമേ
മംഗലദാതാ, ഹേ ജഗന്നാഥാ
സ്നേഹപാവനപരമപാദാ
പരമാനന്ദകമേ
ദൈവമേ കരുണാ സാഗരമേ

ചപലജീവിതപാഴ്സുഖങ്ങളിൽ
മുഴുകാനാശയെഴാതെ (2)
പാപചിന്തകളിൽ മൂടുപെടാതെ
നീയേ കാത്തരുൾ ദേവാ
സത്യസനാതനമേ
ദൈവമേ കരുണാ സാഗരമേ

മാനധനാദികളെല്ലാം നീയേ
മാനവനാശാകേന്ദ്രം നീയേ
ശാശ്വതസുഖവും പാരിൽ നീയേ (2)
കനിയൂ ദയാനിധേ (2)
ദൈവമേ കരുണാ സാഗരമേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Daivame karunasagarame

Additional Info

അനുബന്ധവർത്തമാനം