കെ ബാലാജി

K Balaji

കൃഷ്‌ണമാചാരിയുടെയും ജാനകിയമ്മയുടെയും മകനായി ചെന്നയിൽ ജനിച്ചു. ബാലാജി പഠിച്ചതും വളർന്നതും ചെന്നൈയിൽ തന്നെയായിരുന്നു. 1950 -ൽ ജമിനി പ്രൊഡക്ഷൻസ്‌ നിർമിച്ച Avvaiyar എന്ന തമിഴ്‌ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം സിനിമാഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് ചെന്നൈയിലെ നരസു സ്റ്റുഡിയോവിൽ പ്രൊഡക്ഷൻ മാനേജരായി ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ചാണ് നരസു നിർമിച്ച Prema Pasam എന്ന തമിഴ് ചിത്രത്തിൽ വേഷമണിയുന്നത്. ഈ ചിത്രത്തിൽ ഉപനായകന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. നടൻ ദുരൈരാജ്‌ നിർമിച്ച Vaanai pudithaval bhagyasali എന്ന ചിത്രത്തിൽ നായകവേഷത്തിലും ബാലാജി അഭിനയിച്ചിട്ടുണ്ട്.

ശിവാജി ഗണേശനെ നായകനാക്കി ധാരാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള കെ ബാലാജി 1966 -ലാണ് ആദ്യമായി ശിവാജി ഗണേശനെ നായകനാക്കി Annavin Aasai എന്ന ചലച്ചിത്രമെടുക്കുന്നത്. ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ ബാലാജി നിർമിച്ചിട്ടുണ്ട്‌. ഇതിൽ മൂന്ന് ചിത്രങ്ങൾക്ക്‌ അദ്ദേഹം രചനയും നിർവ്വഹിച്ചു. ബാലാജിയുടെ നിർമ്മാണക്കമ്പനിയായ സുജാത സിനി ആർട്‌സ്‌ ഒടുവിൽ നിർമിച്ച ചിത്രം അജിത്തിനെ നായകനാക്കിയുള്ള Kireedam  എന്ന തമിഴ് ചിത്രമായിരുന്നു.

1964 -ൽ ആറ്റം ബോംബ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ബാലാജി മലയാളത്തിൽ എത്തുന്നത്. തുടർന്ന് ഇരുട്ടിന്റെ ആത്മാവ്, സാമി അയ്യപ്പൻ എന്നിവയുൾപ്പടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. ജസ്റ്റിസ് രാജനിരപരാധി എന്നീ മലയാള സിനിമകൾ അദ്ദേഹം നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്

2009 മെയിൽ കെ. ബാലാജി അന്തരിച്ചു. പ്രശസ്ത സിനിമാതാരം മോഹൻലാലിന്റെ ഭാര്യ സുചിത്ര ഉൾപ്പെടെ മൂന്ന് മക്കളാണ്( സുരേഷ് ബാലാജി, സുജാത) ബാലാജിക്കുള്ളത്.