കരിമ്പൂച്ച
ധനാഢ്യനായ ചെറിയാച്ചൻ മുതലാളിയുടെ ഏക മകനും അവിവാഹിതനുമായ ജോയ്, ലീന എന്ന പെൺകുട്ടിയിൽ ആകൃഷ്ടനാകുകയും അവർ പ്രണയബദ്ധരാകുകയും ചെയ്യുന്നു. അതേ സമയം തന്നെ ലീനയുടെ അതേ മുഖമുള്ള ഒരു ദുരാത്മാവ് ചെറിയാച്ചൻ മുതലാളിയുടെ കുടുംബത്തെ പിന്തുടരന്നു.
Actors & Characters
Actors | Character |
---|---|
ജോയ് | |
ലീന , മറിയ | |
ചെറിയാച്ചൻ | |
ഫാദർ | |
അന്നമ്മ | |
ജേക്കബ് | |
കറിയാച്ചൻ | |
പപ്പു | |
സതീശൻ | |
ലീനയുടെ അങ്കിൾ | |
കപ്യാർ ഔസേപ്പ് | |
ലീനയുടെ ബാല്യം |
കഥ സംഗ്രഹം
കോടീശ്വരനും എസ്റ്റേറ്റ് ഉടമയും ആയ ചെറിയാച്ചൻ മുതലാളിയുടെ (ജോസ് പ്രകാശ് ) മകൻ ജോയ്ക്ക് (രതിഷ് ) വിവാഹ ആലോചനയുമായി വരുന്ന ദല്ലാൾ പത്രോസിനെയും പെൺ വീട്ടുകാരെയും ഒരു കറുത്ത പൂച്ചയും ആളില്ലാത്ത ഒരു കറുത്ത കാറും ആക്രമിക്കുന്നു. നഗരത്തിൽ എക്സ്പോർട്ട് ബിസിനസ്സ് നോക്കി നടത്തുന്ന ജോയ്, കൂട്ടുകാരൻ സതീശന് (വള്ളത്തോൾ ഉണ്ണികൃഷ്ണൻ) ഒപ്പം ആണ് താമസം. അവർക്ക് സഹായി ആയി പപ്പുവും (ജഗതി) ഉണ്ട് കൂടെ .ഒരു പാർട്ടിക്കിടയിൽ യാദൃച്ഛികമായി കാണുന്ന ലീനയോട് (സീമ) ജോയ്ക്ക് ആദ്യ ദർശനത്തിൽ തന്നെ അനുരാഗം തോന്നുന്നു. തന്റെ സൗന്ദര്യ സങ്കൽപങ്ങൾ ഒത്ത് ചേർന്ന ലീനയെ തേടി ജോയി പലയിടങ്ങളിലും അലയുന്നു. പള്ളിയിലും സിനിമ തീയേറ്ററിലും എല്ലാം വച്ച് ലീനയെ കാണുന്നുണ്ടെങ്കിലും ജോയിക്ക് അവളുടെ അടുത്ത് എത്താൻ സാധിക്കുന്നില്ല. ഒരു ദിവസം പാർക്കിൽ വെച്ച് ജോയ് ലീനയെ കാണുകയും പരസ്പരം പരിചയപ്പെടുകയും ചെയ്യുന്നു. ലീനയോടുള്ള തന്റെ പ്രണയം ജോയ് ലീനയെ അറിയിക്കുന്നു. വാരാന്ത്യത്തിൽ വീട്ടിലേക്ക് തിരിക്കുന്ന ജോയിയെ ശത്രുവായ കറിയാച്ചന്റെ ഗുണ്ടകൾ ആക്രമിക്കുന്നു. ഗുണ്ടകൾ അപായപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഒരു അജ്ഞാതശക്തി ജോയിയെ രക്ഷിക്കുന്നു. ഭയന്നുവിറച്ച് വീട്ടിലെത്തിയ ജോയി അച്ഛനോടും അമ്മയോടും നടന്ന കാര്യങ്ങൾ അവതരിപ്പിക്കുന്നു. ചുറ്റും നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ദുരൂഹത തോന്നുന്ന ചെറിയാൻ പള്ളിയിൽ പോയി അച്ചനെ (ചാരുഹാസൻ ) സന്ദർശിച്ചു വിവരങ്ങൾ ധരിപ്പിക്കുന്നു. അതേ സമയം, സാധനങ്ങൾ പൊതിഞ്ഞു കൊണ്ട് വന്ന പത്രക്കടലാസിലെ ചരമ കോളത്തിൽ ലീനയുടെ മുഖം കണ്ട് സതീശനും പപ്പുവും ഞെട്ടുന്നു. തിരിച്ചെത്തിയ ജോയിയോട് സതീശൻ ഇതറിയിക്കുന്നു. പത്താം ചരമ വാർഷികത്തിന്റെ ഫോട്ടോയിൽ ലീനയുടെ മുഖം കണ്ട് ജോയ് തകർന്ന് പോകുന്നു. വിഷമിച്ചിരിക്കുന്ന ജോയിയുടെ മുമ്പിൽ ലീന പ്രത്യക്ഷപ്പെടുന്നു. ലീന ആത്മാവാണെന്ന് ഭയന്ന് ജോയി മോഹാലസ്യപ്പെടുന്നു. ബോധം തെളിഞ്ഞ ജോയിയോട് പത്രത്തിലെ ചിത്രത്തിലുള്ളത് താനല്ല, തന്റെ അമ്മയാണെന്ന് ലീന അറിയിക്കുന്നു. സത്യം മനസ്സിലാക്കിയ ജോയിയും സുഹൃത്തുക്കളും സന്തോഷിക്കുന്നു. ലീനയോട് അപമര്യാദയായി പെരുമാറിയ ലീനയുടെ ബോസ് ജേക്കബിനോട് (കുണ്ടറ ജോണി ) ജോയ് ഏറ്റുമുട്ടുന്നു. ലീനയുടെയും ജോയുടെയും പ്രണയം അറിഞ്ഞ ലീനയുടെ അമ്മാവൻ ജോയുടെ വീട്ടുകാരോട് പെണ്ണ് ചോദിക്കാൻ വരാൻ ആവശ്യപ്പെടുന്നു. സതീശൻ മുഖാന്തരം ജോയ് അച്ഛനെയും അമ്മയെയും തന്റെ പ്രണയം അറിയിക്കുന്നു. സാമ്പത്തിക ശേഷി കുറഞ്ഞവരുമായി ബന്ധത്തിലേർപ്പെടാൻ താത്പര്യം ഇല്ലെങ്കിലും, ഭാര്യ അന്നമ്മയുടെ (മീന) നിർബന്ധത്തിന് വഴങ്ങി ചെറിയാൻ ലീനയുടെ വീട്ട്കാരെ കാണാൻ സമ്മതിക്കുന്നു.
Audio & Recording
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ലാവണ്യദേവതയല്ലേ |
പൂവച്ചൽ ഖാദർ | കെ ജെ ജോയ് | കെ ജെ യേശുദാസ് |
2 |
നീയെൻ ജീവനിൽ |
പൂവച്ചൽ ഖാദർ | കെ ജെ ജോയ് | കെ ജെ യേശുദാസ്, പി സുശീല |
3 |
താളങ്ങളില് നീ രാഗങ്ങളില് നീ |
പൂവച്ചൽ ഖാദർ | കെ ജെ ജോയ് | കെ ജെ യേശുദാസ് |
4 |
അപരിചിതാ എന് പ്രേമമിന്നൊരു |
പൂവച്ചൽ ഖാദർ | കെ ജെ ജോയ് | വാണി ജയറാം |
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് | |
പോസ്റ്റർ ഇമേജുകൾ, കഥാപാത്രങ്ങളുടെ പേര് വിവരങ്ങൾ |