നീയെൻ ജീവനിൽ

നീയെൻ ജീവനിൽ ഒരു രോമാഞ്ചമായ്
നീ എൻ കൺകളിൽ ഒരു പൂക്കാലമായ്
എന്നനുരാഗമേ എൻ അഭിലാഷമേ
എൻ പുലരികളിൽ നീ ഭൂപാളമായ്
എൻ സന്ധ്യകളിൽ നീ ഭൈരവിയായ്
(നീയെൻ ജീവനിൽ...)

മണ്ണിൽ വിണ്ണിന്റെ ആനന്ദ വർഷം
എന്നിൽ നിന്നുടെ ചൈതന്യ വർഷം(2)
നിനക്കായ് വിടരുമീ നൂറിതൾ പൂക്കൾ (2)
അണിയുക നീ അഴകുകൾ തൻ വീചികളിൽ
വരൂ ഞാൻ കാണും സൗവർണ്ണ സ്വപ്നങ്ങളിൽ
(നീയെൻ ജീവനിൽ...)

മഞ്ഞിൽ നിൽക്കിലും എന്നുടൽ പൊള്ളും
നിന്നിൽ ചേരുവാൻ മോഹങ്ങൾ ചൊല്ലും (2)
നിനക്കായ് കരുതുമെൻ ചുംബനപ്പൂക്കൾ (2)
അണിയുക നീ മധുരിമ തൻ ചിറകുകളിൽ
വരൂ ഞാൻ തീർക്കും സങ്കല്പ ലോകങ്ങളിൽ
(നീയെൻ ജീവനിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Neeyen jeevanil