താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ

താളങ്ങളില്‍ നീ..രാഗങ്ങളില്‍ നീ
അജ്ഞാതകന്യകേ..നിറഞ്ഞു നില്‍പ്പൂ..

താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
വര്‍ണ്ണങ്ങളില്‍ നീ സ്വപ്നങ്ങളില്‍ നീ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ

എന്റെ മുന്നില്‍ നിന്റെ നാണം
എന്നിലാഴും നിന്റെ നോട്ടം
താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ

ചിറകുള്ള ശില്പമോ അഴകുള്ള ചിത്രമോ
സംഗീതബിന്ദുവോ നീ സംഗീതബിന്ദുവോ നീ
എഴുതുന്നതൊക്കെയും നിന്റെ രൂപം
ഞാന്‍ തിരയുന്നതെപ്പൊഴും നിന്റെ ഭാവം
താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ

മലരിടും കണ്ണുകള്‍ ഇതളിടും ചുണ്ടുകള്‍
എന്നാത്മഭാഗമായി എന്നാത്മഭാഗമായി
സ്വരമായ് തൂകുന്നു നിന്റെ ഭാവം
നീ കേള്‍ക്കുമ്പോള്‍ മാത്രമാണെന്റെ ഗാനം

താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
വര്‍ണ്ണങ്ങളില്‍ നീ സ്വപ്നങ്ങളില്‍ നീ
അജ്ഞാതകന്യകേ നിറഞ്ഞു നില്‍പ്പൂ
അജ്ഞാതകന്യകേ...നിറഞ്ഞു നില്‍പ്പൂ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Thaalangalil nee raagangalil nee