ഇതിനുമപ്പുറം
വീട്ടുകാർ നിശ്ചയിച്ച വിവാഹത്തെ നിഷേധിച്ചുകൊണ്ട് തലേദിവസം ഇഷ്ടപ്പെട്ട പുരുഷനോടൊത്ത് ഇറങ്ങിത്തിരിച്ച ഇടത്തരം നായർ കുടുംമ്പത്തിലെ അംഗമായ രുഗ്മിണി എത്തിയത് ഒരു ഗ്രാമത്തിലാണ്. കാർത്തികേയനുമായി പുതിയൊരു ജീവിതം ആരംഭിക്കുമ്പോൾ രുഗ്മിണി അറിഞ്ഞിരുന്നില്ല സ്വത്ത് കണ്ടുകൊണ്ടാണ് കാർത്തികേയൻ അവളെ വിവാഹം കഴിച്ചതെന്ന്. രണ്ട് പെണ്‍കുട്ടികൾ അവർക്ക് ജനിച്ചിട്ടും സ്വത്തിന്റെ കാര്യത്തിൽ ഒരു തീർപ്പും ആകാതെ വരുമ്പോൾ കാർത്തികേയന്റെ തനി സ്വഭാവം പുറത്തുവരുന്നു. ഇനി ഒരിക്കലും സ്വത്ത് കിട്ടില്ല എന്ന് തിരിച്ചറിഞ്ഞ കാർത്തികേയൻ താൻ ജോലി ചെയ്യുന്ന കയർ കമ്പനിയിലെ ദേവു എന്ന സ്ത്രീയുമായി നാടുവിടുമ്പോൾ രുഗ്മിണി ഗർഭിണിയായിരുന്നു. എല്ലാ അർഥത്തിലും രുഗ്മിണി ഒറ്റപ്പെട്ടു പോകുന്നു. 3 കുട്ടികളെ പോറ്റാൻ ഒരു മർഗവുമില്ലാതായ രുഗ്മിണി ഒടുവിൽ കാർത്തികേയൻ ജോലിചെയ്തിരുന്ന കയർ കമ്പനിയിൽ ജോലിക്ക് പോകുന്നു. തുടർന്ന് അവളനുഭവിക്കുന്ന ദുരിതങ്ങളുടെ ദൃശ്യങ്ങളാണ് മനോജ് ആലുങ്കൽ സംവിധാനം ചെയ്ത 'ഇതിനുമപ്പുറം' ചിത്രത്തിൽ പറയുന്നത്.
നവാഗതനായ മനോജ് ആലുങ്കൽ കഥ എഴുതി സംവിധാനം ചെയ്ത 'ഇതിനുമപ്പുറം'. ചിത്രത്തിൽ റിയാസ് ഖാൻ നായകനായി അഭിനയിക്കുന്നു. മീര ജാസ്മിൻ ആണ് നായിക.