സാന്‍വിച്ച്
വിവാഹ നിശ്ചയം കഴിഞ്ഞ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ അശ്രദ്ധ കൊണ്ട് ഒരു വാഹനാപകടം സംഭവിക്കുകയും അപകടത്തില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് കൊല്ലപ്പെടുകയും ചെയ്യുന്നു. മരണപ്പെട്ട ഗുണ്ടയുടെ അനുജനും സംഘവും ഈ യുവാവിനെ അപകടപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഗുണ്ടാസംഘത്തിന്റെ എതിര് സംഘം യുവാവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷമസന്ധിയില്‍ പെട്ടുപോകുന്ന യുവാവും അയാളുടേ കുടുംബവും ജീവിതവും. അതില്‍ നിന്നും യുവാവും സുഹൃദ് സംഘവും ബുദ്ധിപൂര്‍വ്വം ഗുണ്ടാസംഘങ്ങളെ എതിരിടുന്നു.
Actors & Characters
Actors | Character |
---|---|
സായി രാമചന്ദ്രൻ | |
ശ്രുതി | |
കണ്മണി | |
ആണ്ടിപ്പെട്ടി നായ്ക്കർ | |
രാമചന്ദ്രൻ | |
ശ്രീദേവി | |
ഭദ്രൻ | |
മുരുകൻ | |
വക്കീൽ | |
സർക്കിൾ ഇൻസ്പെക്ടർ | |
Main Crew
കഥ സംഗ്രഹം
പ്രശസ്ത മോഡല്‍ റിച്ചാ പാനായ് (ഭീമാ ജുവല്ലറി മോഡല്‍) ഇതില്‍ നായികയായി അഭിനയിക്കുന്നു.
എം എസ് മനു എന്ന സംവിധായകന്റെ ആദ്യ ചിത്രം
ടെക്നോപാര്‍ക്കിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് സായി രാമചന്ദ്രന് (കുഞ്ചാക്കോ ബോബന്) കൂട്ടുകാരുമൊത്തുള്ള ഒരു വീക്കെന്റ് ആഘോഷം കഴിഞ്ഞ് രാത്രി വീട്ടിലേക്കു വരുമ്പോള്‍ അപ്രതീക്ഷിതമായി സായിയുടെ കാര്‍ മറ്റൊരു വാഹനത്തിനു നേരെ ഇടിക്കുന്നു. ഇടിയുടേ ആഘാതത്തില്‍ എതിര് വാഹനത്തില്‍ ഇരുന്ന വ്യക്തി മരണപ്പെടുന്നു.
അടുത്ത ദിവസം സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറില്‍ (ഗണേഷ് കുമാര്‍) നിന്നും അപകടത്തില്‍ മരണപ്പെട്ടത് സ്ഥലത്തെ പ്രധാന ഗുണ്ടയാണെന്നും അയാളുടെ അനുജന് മുരുകനും(വിജയകുമാര്‍) സംഘവും സായി രാമചന്ദ്രനെ അപായപ്പെടുത്താന്‍ നടക്കുകയാണെന്നും സായി അറിയുന്നു. മരണപ്പെട്ട ഗുണ്ടാ നേതാവിന്റെ ശത്രുവും മറ്റൊരു സംഘവുമായ ആണ്ടിപ്പെട്ടി നായ്കര്‍ (സുരാജ് വെഞ്ഞാറമൂട്) ഈ മരണ വാര്‍ത്തയറിയുമ്പോള്‍ സായിയെ അഭിനന്ദിക്കുകയും ഗുണ്ടാനേതാവിനെ വകവരുത്തിയത് തന്റെ അറിവോടെയാണെന്ന് പ്രസ്താവിക്കുകയും സായിയുടെ സംരക്ഷണമേറ്റെടുക്കയും ചെയ്യുന്നു. ഇരു ഗുണ്ടാസംഘങ്ങളുടെ ഇടയില്‍ പെട്ട് സായിയുടെ ജീവിതം പരുങ്ങലിലാകുന്നു. സായിയുടേ അച്ഛന് രാമചന്ദ്രന്റെ(ലാലു അലക്സ്) കുടൂംബ സുഹൃത്തായ ഭദ്രന്റെ(ശ്രീകുമാര്‍) മകള്‍ ശ്രുതി(റിച്ചാ പാനായ്)യുമായി സായിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. സായിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്ന പ്രതിസന്ധി ഇരു കുടുംബങ്ങള്‍ തമ്മിലുള്ള സൌഹൃദവും തകരാറിലാക്കുകയും വിവാഹം ക്യാന്‍സല്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. മാനസികമായി അടുപ്പത്തിലായ ശ്രുതിയും സായിയും വീട്ടുകാരറിയാതെ ഒളിച്ചോടാന്‍ തീരുമാനിക്കുമ്പോള്‍ അപ്രതീക്ഷിതമായി മുരുകന് സംഘത്തിന്റെ ആക്രമണമുണ്ടാവുകയും അതില്‍ നിന്ന് ആണ്ടിപ്പെട്ടി നായ്കരുടെ സംഘം സായിയെ രക്ഷിച്ച് സായിയെ നായ്കരുടേ താമസസ്ഥലത്തേക്ക് തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നു. നായ്കരുടേയും ഭാര്യമാരുടേയും ഉദ്ദേശ്യം തങ്ങളുടേ മകള്‍ കണ്മണി(അനന്യ)യെ സായിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു. ഈ ഊരാക്കുടുക്കില്‍ പെട്ടുപോയ സായിക്ക് അതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെവരികയും കണ്മണിയെ ഇഷ്ടമാണെന്നും വിവാഹത്തിനു തയ്യാറാണെന്നും തെറ്റിദ്ധരിക്കപ്പെടൂകയും ചെയ്യുന്നു. സായിക്ക് കണ്മണിയോട് താല്പര്യമാണെന്ന് തെറ്റിദ്ധരിച്ച ശ്രുതി ഏറെ വിഷമിക്കുന്നു.
തന്റെ ജീവിതത്തില്‍ തന്നെ ആകെ പ്രശ്നങ്ങള്‍ സൃഷ്ടിച്ച ഇരു ഗുണ്ടാസംഘങ്ങളേയും അവസാനിപ്പിക്കാന്‍ സ്ഥലം സി ഐ യുടേ സഹായത്താല്‍ സായിയും സംഘവും ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കുന്നു.
Audio & Recording
Video & Shooting
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ധും തകധിമി തോം |
മുരുകൻ കാട്ടാക്കട | ജയൻ പിഷാരടി | മധു ബാലകൃഷ്ണൻ |
2 |
കൊമ്പുള്ള മാനെ |
മുരുകൻ കാട്ടാക്കട | ജയൻ പിഷാരടി | എം ജി ശ്രീകുമാർ, ജ്യോത്സ്ന രാധാകൃഷ്ണൻ |
3 |
പനിനീർ |
ഡോ. സ്മിത പിഷാരടി | ജയൻ പിഷാരടി | മധു ബാലകൃഷ്ണൻ, മഞ്ജരി |
4 |
വമ്പുള്ള |
മുരുകൻ കാട്ടാക്കട | ജയൻ പിഷാരടി | എം ജി ശ്രീകുമാർ |
Edit History of സാന്‍വിച്ച്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Nov 2022 - 10:09 | nithingopal33 | |
15 Jan 2021 - 19:46 | admin | Comments opened |
27 Dec 2019 - 12:29 | Santhoshkumar K | |
25 Apr 2014 - 11:51 | Dileep Viswanathan | |
30 Nov 2013 - 19:10 | Dileep Viswanathan | |
25 Sep 2013 - 20:52 | rakeshkonni | ഡോൺ മാക്സ് [nid:23165] |
20 Oct 2011 - 08:39 | nanz | പ്ലോട്ടും കഥാസാരവും കൌതുകങ്ങളും ചേര്‍ത്തു |
20 Oct 2011 - 08:38 | nanz | പ്ലോട്ടും കഥാസാരവും കൌതുകങ്ങളും ചേര്‍ത്തു |
19 Oct 2011 - 22:42 | Dileep Viswanathan | |
19 Oct 2011 - 22:11 | Dileep Viswanathan |