ധന്യ മേരി വർഗ്ഗീസ്
മലയാള ചലച്ചിത്ര നടി. 1983 സെപ്റ്റംബറിൽ കോട്ടയം ജില്ലയിലെ കൂത്താട്ടുകുളത്ത് വർഗ്ഗീസിന്റെയും ഷീബയുടെയും മകളായി ജനിച്ചു. വടകര Little Flower Girls High School, പിറവം St. Josephs Higher secondary school, പിറവം M.K.M. Higher Secondary School എന്നീ സ്കൂളുകളിൽ നിന്നായിരുന്നു ധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം. കൊച്ചിൻ സെന്റ് തെരേസാസ് കോളേജിൽ നിന്നുമായിരുന്നു ധന്യ ഡിഗ്രിയും, പിജിയും കഴിഞ്ഞത്. കുറച്ചുകാലം ധന്യമേരി വർഗ്ഗീസ് കലാഭവനിൽ പ്രവർത്തിച്ചിരുന്നു.
2003-ൽ സ്വപ്നംകൊണ്ടു തുലാഭാരം എന്ന സിനിമയിൽ ഒരു ഗ്രൂപ്പ് ഡാൻസിൽ പങ്കെടുത്തുകൊണ്ടാണ് ധന്യ ആദ്യമായി സിനിമയിൽ മുഖം കാണിയ്ക്കുന്നത്. 2006-ൽ തിരുടി എന്ന തമിഴ് ചിത്രത്തിൽ ധന്യ നായികയായി. 2007-ൽ നന്മ എന്ന സിനിമയിലാണ് മലയാളത്തിൽ ഒരു നായികാ വേഷം ചെയ്യുന്നത്. തുടർന്ന് തലപ്പാവ് എന്ന സിനിമയിൽ ധന്യമേരി വർഗ്ഗീസ് അവതരിപ്പിച്ച നായികാവേഷം വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. ഇരുപതിലധികം ചിത്രങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്ഥാപനങ്ങലുടെ മോഡലായി ധന്യമേരി വർഗ്ഗീസ് വർക്ക് ചെയ്തിട്ടുണ്ട്. വിവാഹത്തിനുശേഷം സിനിമാഭിനയത്തിൽ നിന്നും പിൻവാങ്ങിയ ധന്യ പിന്നീട് ടെലിവിഷൻ സീരിയലുകളിൽ സജീവമായി.
2011- നവംബറിലായിരുന്നു ധന്യമേരിയുടെ വിവാഹം. ഡാൻസറും അഭിനേതാവുമായ ജോൺ ആയിരുന്നു വരൻ. ധന്യ - ജോൺ ദമ്പതികൾക്ക് ഒരു മകനാണുള്ളത്. ജൊഹാൻ എന്നാണ് പേര്.