സരസ ബാലുശ്ശേരി

Name in English: 
Sarasa Balussery

കോഴിക്കോടൻ നാടകാഭിനയത്തിൽ നിന്നാണ് സരസ ബാലുശ്ശേരി ചലച്ചിത്രലോകത്തെത്തുന്നത്. പ്രൊഫഷണൽ നാടകരംഗത്ത് 45 വർഷത്തെ അഭിനയ പാരമ്പര്യമുള്ള സരസ ഇപ്പോഴും നാടകത്തിൽ സജീവമാണ്. കോഴിക്കോട് ചിരന്തന, സ്റ്റേജ് ഇന്ത്യ, വടകര വരദ, സങ്കീർത്തന തുടങ്ങിയ സമിതികളുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിൽ അമ്മ വേഷം ചെയ്താണ് സരസ  വെള്ളിത്തിരയിലെത്തുന്നത്. 1992 ,1994 വർഷങ്ങളിൽ മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചിട്ടുണ്ട് . നീണ്ട ഒരിടവേളയ്ക്ക് ശേഷം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ സരസ ബാലുശ്ശേരി അഭിനയിക്കയുണ്ടായി