എം എം അലക്സ്

Name in English: 
Dr.M M Alex
Dr.M M Alex-Actor
Alias: 
ഡോ.എം എം അലക്സ്

കോട്ടയം സ്വദേശി. ജീവശാസ്ത്രജ്ഞൻ, വേദിക്-ഇന്ത്യ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏൻഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ്" എന്നീ സംഘടനകളുടെ സ്ഥാപകൻ. ഡോ. എം എം അലക്സ്  മലയാളം,തമിഴ്,തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകദേശം അറുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിക്കുകയും നാഷണൽ ഫിലിം അവാർഡ് ജൂറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ പത്മരാജന്റെ “തൂവാനത്തുമ്പികളിലെ” ബാബു എന്ന ബസ് മുതലാളിയുടെ വേഷമാണ് ഏറ്റവും ശ്രദ്ധേയമായത്. തമ്പി കണ്ണന്താനം മോഹൻലാൽ ടീമിന്റെ "രാജാവിന്റെ മകനിലെ" യുവരാഷ്ട്രീയക്കാരൻ”സുനിൽ” എന്ന റോളും ശ്രദ്ധിക്കപ്പെട്ടു.

സംസ്കൃതഭാഷയുടെ പ്രചരണങ്ങൾക്ക് നൽകിയിട്ടുള്ള നിരവധി സംഭാവനകളെ  അടിസ്ഥാനമാക്കി “സംസ്കൃത മിത്ര” എന്ന അവാർഡ് നൽകി ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. യൂണിവേഷ്സൽ പീസ് ഫൗണ്ടേഷന്റെ “അംബാസഡർ ഓഫ് പീസ് “ എന്ന അവാർഡിനും അർഹനായി.  ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം,ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ എകദേശം 220ൽപ്പരം ഡോക്കുമെന്റേഷനുകൾ അലക്സിന്റേതായിപ്പുറത്തിറങ്ങിട്ടുണ്ട്. മനുഷ്യ ശരീരത്തിൽ സൈക്കോളജിക്കൽ പവർ മെച്ചപ്പെടുത്തുന്നതിനായി  “അലക്സോണിക്സ്” എന്ന ഒരു ഇലക്ട്രോണിക് ഡിവൈസ് രൂപകൽപ്പന ചെയ്തു. കുടുംബവുമൊത്ത് ചെന്നൈയിൽ സ്ഥിര താമസം. രണ്ട് മക്കൾ.

അവലംബം:- Ted video