അനശ്വര രാജൻ

Anaswara Rajan

മലയാള ചലച്ചിത്ര നടി.  കണ്ണൂർ ജില്ലയിലെ കരിവള്ളൂരിൽ 2002 സെപ്റ്റംബർ 8-ന് അനശ്വര രാജൻ ജനിച്ചു. അച്ഛൻ രാജൻ കെ എസ് ബിയിൽ ജോലിചെയ്യുന്നു. അമ്മ ഉഷ അംഗനവാടി ടീച്ചറാണ്. ഒരു സഹോദരിയുണ്ട് ഐശ്വര്യ രാജൻ. St. Mary's High School,Payyannur, Government Higher Secondary School, Vellur എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് മോണോആക്ടിലും നാടകങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു. ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ തുടക്കം. അനശ്വരയുടെ ആദ്യ സിനിമ ഉദാഹരണം സുജാത ആയിരുന്നു. 2017-ൽ റിലീസായ  ഉദാഹരണം സുജാതയിൽ മഞ്ജുവാരിയറുടെ മകളായിട്ടാണ് അനശ്വര അഭിനയിച്ചത്. ഉദാഹരണം സുജാതയ്ക്കു ശേഷം എവിടെ ആയിരുന്നു അനശ്വരയുടെ രണ്ടാമത്തെ ചിത്രം. അടുത്ത സിനിമ ബിജുമേനോൻ നായകനായ ആദ്യരാത്രി ആയിരുന്നുവെങ്കിലും ആ സിനിമ റിലീസ് ആവാൻ വൈകിയതിനാൽ അതിനു മുന്നേ റിലീസായ അനശ്വര നായികയായി അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങൾ അനശ്വരയുടെ മൂന്നാമത്തെ സിനിമയായി. വലിയ വിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങളിലെ അനശ്വര രാജന്റെ അഭിനയം പ്രേക്ഷക പ്രീതിനേടി. 

തമിഴ് സിനിമയായ റാങ്കി യിൽ അനശ്വ അഭിനയിച്ചിട്ടുണ്ട്.