അജിത് വിജയൻ
Ajith Vijayan
സിനിമ, സീരിയൽ നടൻ തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര പനങ്കാവിൽ അജിത്ത് വിജയൻ..
അമർ അക്ബർ ആന്റണി, ബാംഗ്ലൂർ ഡെയ്സ്,
ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങിയ സിനിമകളിലും 'ദയ', 'ബാലനും രമയും' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം കൃഷ്ണൻ നായരുടെയും മോഹിനിയാട്ടം ആചാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും ചെറുമകനാണ്.
അച്ഛൻ: പരേതനായ സി.കെ. വിജയൻ (റിട്ട.ഫാക്ട്),
അമ്മ: പ്രശസ്ത മോഹിനിയാട്ടം കലാകാരിയും ആചാര്യയുമായ കലാ വിജയൻ.
ഭാര്യ: ധന്യ അജിത്ത്,
മക്കൾ: ഗായത്രി അജിത്ത്,
ഗൗരി അജിത്ത്.