രാജ് ബാൽ

Raj Bal

കണ്ണൂർ സ്വദേശി. ബാലൻ,വിലാസിനി ദമ്പതികളുടെ മകനായി ജനിച്ചു. അച്ഛനുമമ്മയും ദുബായിൽ ആയിരുന്നത് കാരണം രാജ് ബാൽ ജനിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്. നാട്ടിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തു. യുകെയിൽ നിന്ന്  ലോയിൽത്തന്നെ മാസ്റ്റർ ബിരുദം പൂർത്തിയാക്കി. ഏകദേശം ഇരുപത് വർഷക്കാലമായി  ദുബായിൽ കോർപ്പറേറ്റ് കൊമേഴ്സ്യൽ ലോയറായി പ്രാക്റ്റീസ് ചെയ്യുന്ന രാജ് ബാൽ സിദ്ധിക്ക്-ദിലീപ് ചിത്രമായ കിംഗ് ലയർ ലൂടെ ആണ് അഭിനയരംഗത്ത് തുടക്കമിടുന്നത്.

ദുബായിയിൽ ഷൂട്ട് നടന്ന ചിത്രത്തിന്റെ ചില കോർപ്പറേറ്റ് സീനുകളിലേക്ക് ചിലരെ ആവശ്യമായി വന്ന സമയത്ത് രാജിനെ കാസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് സിനിമാക്കമ്പം കയറിയ രാജേഷ് നാട്ടിലെത്തുകയും സിനിമകളുടെ ഓഡീഷനിൽ പങ്കെടുക്കുകയും ചെയ്തു. സൽമൻഖാന്റെ റേയ്സ്-3 എന്ന സിനിമയിലും വേഷമിട്ടു. തുടർന്ന് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് എന്ന സിനിമയിൽ ഇമിഗ്രേഷൻ ഓഫീസറായി അഭിനയിച്ചു.

 ഓഡീഷനുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട് നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളെങ്കിലും ശ്രദ്ധേയമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ കഴിഞ്ഞു. ലൂസിഫർ ലെ ഡിജിപി വേഷം, മാലിക് ലെ ഡിജിപി വേഷമൊക്കെ ശ്രദ്ധേയമായി. സന്തോഷ് ശിവന്റെ ജാക്ക് ആൻഡ് ജിൽ, രവി കെ ചന്ദ്രൻ-പ്രൃഥ്വീരാജ് ചിത്രമായ ഭ്രമം,, ഡിജോ ജോസ് ആൻറണിയുടെ ജനഗണമന  എന്നീ സിനി,മകളിലും രാജ്ബാൽ അഭിനയിച്ചു.

.സൈക്കോ ത്രില്ലറായ സീൻ നമ്പർ 62 എന്ന തമിഴ് സിനിമയിലും വേഷമിട്ട രാജ് പരസ്യ ചിത്രങ്ങളിലും മോഡലായി വേഷമിടുന്നു. എത്തിഹാദ് എയർവേയ്സ്, റെയിൻബോ, നൈക്കി, സിറ്റി ബാങ്ക്, മാസ്റ്റർ കാർഡ് തുടങ്ങി പല ഇന്റർനാഷണൽ ബ്രാന്റുകളിലെ പരസ്യമോഡലായി പ്രവർത്തിച്ചു.

 രാജ്ബാലിന്റെ ഭാര്യ അഞ്ജു ദുബായിൽ ലോയറായി വർക്ക് ചെയ്യുന്നു. നന്ദ, ദയ എന്നീ രണ്ട് പെൺകുട്ടികളാണ് മക്കൾ. മാതാപിതാക്കളും കുടുബവുമൊത്ത് ദുബായിൽ താമസിക്കുന്ന രാജ് ബാൽ സിനിമകളുടെ ഷൂട്ടിംഗിനായി മാത്രം നാട്ടിലെത്തി മടങ്ങുകയാണ് പതിവ്.

രാജ് ബാലിന്റെ FacebookInstagram