പത്മരാജ് രതീഷ്‌

Padmaraj Ratheesh

പ്രശസ്ത നടൻ രതീഷിന്റെയും ഡയാനയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയതിനുശേഷം കോയമ്പത്തൂരിലുള്ള ഒരു കമ്പനിയിൽ കുറച്ചുവർഷം ജോലി ചെയ്ത പത്മരാജൻ 2012 -ൽ മമ്മൂട്ടി നായകനായ ഫയർമാൻ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് അച്ഛാ ദിൻ, കരിങ്കുന്നം 6s, രക്ഷാധികാരി ബൈജു(ഒപ്പ്), എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. പത്മരാജന്റെ സഹോദരി പാർവ്വതി രതീഷ് അഭിനേത്രിയാണ്.