ഉള്ളം
പാരമ്പര്യമായി ഭ്രാന്തുള്ള ഒരു കുടുംമ്പത്തിലെ അംഗമാണ് കുട്ടൻ. അമ്മ, മുത്തശി, ഭാര്യ രാധ മകൻ അപ്പു ഇതായിരുന്നു കുട്ടന്റെ ലോകം. മകൻ അപ്പുവായിരുന്നു കുട്ടനെല്ലാം. സന്തോഷകരമായ ആ ജീവിതം പക്ഷെ അധികനാൾ നീണ്ടു നിന്നില്ല. ഒരു പ്രത്യേക സാഹചര്യത്തിൽ കുട്ടന്റെ മനോനില തെറ്റുന്നു. വീട്ടിൽ ചങ്ങലക്കിട്ടു കഴിയുന്ന അച്ഛനെ കണ്ട് അപ്പുവിൻറെ കുഞ്ഞുമനസ് വിഷമിച്ചു. പഠിത്തത്തിലും കളിയിലും ഒന്നും തൽപ്പര്യമിലാതെ അപ്പു എപ്പോഴും ഒറ്റയ്ക്കിരിക്കുന്നത് കണ്ട് രാധ ചിന്താക്കുഴപ്പത്തിലായി. രാധയുടെ ചെറുപ്പം കണക്കിലെടുത്തും പുതിയൊരു ജീവിതം രാധയ്ക്ക് വേണം എന്ന തീരുമാനത്തിലെത്തുന്ന അച്ഛൻ രാമൻ നായർ ആത്മാവിന് മോക്ഷം കിട്ടാൻ എന്ന അന്തവിശ്വാസത്തിന്റെ കൂട്ട് പിടിച്ച് കുട്ടനെ കന്യാകുമാരിയിൽ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായും മനസിലാകാത്ത രാധയ്ക്കും ഒടുവിൽ അതിനു സമ്മതിക്കേണ്ടി വരുന്നു. രാമൻ നായർ ചില നാട്ടുകാരുടെ സഹായത്തോടു കൂടി കുട്ടനേയും കൂട്ടി കന്യാകുമാരിയിലേക്ക് യാത്രയാകുന്നു. അപ്പുവിനെക്കൊണ്ട് കുട്ടന് കർമ്മം ചെയ്യിച്ചിട്ട് അച്ഛൻ പ്രാർദ്ധിക്കയാണ് നമുക്ക് പോയിട്ട് പിന്നെ വരാം എന്ന് അപ്പുവിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുട്ടനെ അവിടെ ഉപേക്ഷിച്ച് അവർ തിരികെ പോരുന്നു.