ആടെടീ ആടാടെടീ
ആടെടീ ആടാടെടീ ആലിലക്കിളിയെ
കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ (2)
പാടിവാ തെന്നലേ.. ഓടിവാ തെന്നലേ..
വാര്‍മഴവില്ലിന്നൂഞ്ഞാലുമായ് വാ...
കണ്ണനുറങ്ങാന്‍ കൊച്ചു കള്ളനുറങ്ങാന്‍
ആടെടീ ആടാടെടീ ആലിലക്കിളിയെ
കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ
ഇവനെന്‍ സ്നേഹം.. ഇവനെന്‍ ജീവന്‍
ആയിരം ജന്മമായ്.. ഞാന്‍ ചെയ്ത പുണ്യം (2)
ഇവനുറങ്ങുമ്പോള്‍ പഞ്ചമിത്തിങ്കള്‍...
ഇവനുണരുമ്പോള്‍.. തുയിലുണരുന്നൊരുണ്ണി സൂര്യന്‍
പൂഞ്ചോലാടിവാ.. പൂങ്കനവേറിവാ.. കണ്മണിക്കുഞ്ഞേ...
ആടെടീ ആടാടെടീ ആലിലക്കിളിയെ
കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ
എങ്ങിനെ പാടും.. എന്തിനി നല്‍കും
വാത്സല്യക്കൈകളില്‍..ഞാനെന്തു നല്‍കും (2)
എന്‍ ജന്മമാകെ നിനക്കുള്ളതല്ലേ..
എന്റെ മനസിന്‍ മച്ചകം വാഴുമെന്നുണ്ണിക്കണ്ണാ..
ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ.. എന്നോമനയുണ്ണീ..
ആടെടീ ആടാടെടീ ആലിലക്കിളിയെ
കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ (2)
പാടിവാ തെന്നലേ.. ഓടിവാ തെന്നലേ..
വാര്‍മഴവില്ലിന്നൂഞ്ഞാലുമായ് വാ...
കണ്ണനുറങ്ങാന്‍ കൊച്ചു കള്ളനുറങ്ങാന്‍
ആടെടീ ആടാടെടീ ആലിലക്കിളിയെ..
കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ