എന്റെ നീലാകാശം
പാരമ്പര്യമായി ഭ്രാന്തുണ്ടെന്ന് വിശ്വസിച്ചു പോരുന്ന തറവാട്ടിലെ നായികയും അവളുടെ സഹോദരനും. ആ നാട്ടിലേക്ക് ബ്ലോക്ക് ഓഫീസറായി സ്ഥാനമേറ്റു വരുന്ന നായകൻ. നായകനും നായികയും തമ്മിൽ അടുക്കുന്നു. നായികയുടെ സഹോദരനും ഒരു കാമുകിയുണ്ട്. ഇവർ തമ്മിലുള്ള വിവാഹം നിശ്ചയിക്കപ്പെടുന്ന വേളയിൽ നായികയുടെ സഹോദരന്റെ മാനസീക നില അപ്രതീക്ഷിതമായി തെറ്റുന്നു. അവന്റെ ഭ്രാന്ത് ഭേദമാവുമോ? ഭ്രാന്ത് ശാപമാണെന്ന് വിശ്വസിക്കുന്ന ആ തറവാടിന് ശാപവിമോചനം ലഭിക്കുമോ? നായകനും നായികയും തമ്മിൽ ഒന്നിക്കുമോ?
Actors & Characters
Actors | Character |
---|---|
ശേഖരൻകുട്ടി | |
ചന്ദ്രൻ | |
മാലതി | |
ചെല്ലമ്മ | |
കേശവ പിള്ള | |
രാഘവ പണിക്കർ | |
നാണു | |
ശങ്കരൻ നായർ | |
രാജൻ | |
ലതികയുടെ അച്ഛൻ | |
വൈദ്യർ | |
ദേവകി | |
മാധവിയമ്മ | |
ലതിക | |
ലക്ഷ്മിയമ്മ | |
Main Crew
കഥ സംഗ്രഹം
ഉത്സവദിനത്തിൽ മാലതി (ശോഭ) അമ്പലത്തിലേക്ക് തൊഴാൻ ഇറങ്ങുമ്പോൾ അച്ഛൻ രാഘവ പണിക്കർ (ശങ്കരാടി) അവളോട്, നല്ല തിരക്കുണ്ടാവും എന്നതുകൊണ്ട് ദീപാരാധന തൊഴാൻ നിൽക്കേണ്ടെന്നും, പോകുന്ന വഴിക്ക് നാണുവിന്റെ (ബഹദൂർ) മകൾ ചെല്ലമ്മയെക്കൂടി (ശ്രീലത) കൂട്ടിന് വിളിച്ചോളൂ എന്നു പറയുന്നു. ശരിയെന്ന് പറഞ്ഞ് മാലതിയും ഇറങ്ങുന്നു. അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ അമ്മാവന്റെ മകൻ ചന്ദ്രനുമൊത്ത് (രവി മേനോൻ) സൊറപറഞ്ഞിരിക്കുന്ന മാലതിയുടെ സഹോദരൻ രാജൻ (KPAC പ്രേമചന്ദ്രൻ) അവളോട് കുറച്ചു നേരത്തെ പോകാമായിരുന്നില്ലേ എന്ന് പറയുമ്പോൾ, ജോലിയെല്ലാം തീർത്ത് ഇറങ്ങുമ്പോൾ വൈകിയെന്നവൾ പറയുന്നു. അപ്പോൾ, വഴിപാട് വല്ലതുമുണ്ടെങ്കിൽ തന്നോട് തരാനും, താൻ ചെന്ന് കൊടുത്തേക്കാമെന്നും ചന്ദ്രൻ പറയുമ്പോൾ, ഷോപ്പിലേക്കുള്ള വഴിപാടൊന്നുമില്ലെന്ന് പരിഹാസരൂപേണ മാലതി പറയുന്നു. അപ്പോൾ, രാജൻ ചന്ദ്രനോട് നിനക്കവൾ കണക്കിന് തന്നുവെന്ന് പറയുമ്പോൾ, നിനക്കും അവൾക്കും എന്നെ എന്തും പറയാമല്ലോ, ഞാൻ നിന്റെ അമ്മാവന്റെ മകൻ അല്ലേ എന്ന് ചന്ദ്രൻ പറയുന്നു.
കഥകളിക്ക് വിളക്ക് വെച്ചു, ദേവകി (മീന) വരുന്നില്ലല്ലോ എന്ന് ഭർത്താവ് ശങ്കരൻ നായർ (കെ പി എ സി സണ്ണി) ചോദിക്കുമ്പോൾ, എനിക്കുറക്കമിഴിക്കാൻ വയ്യെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞു മാറുന്നു. അപ്പോൾ ആ വഴിക്ക് വരുന്ന കേശവപിള്ള (കെ പി ഉമ്മർ) അമ്പലത്തിലേക്കാണെങ്കിൽ ഞാനുണ്ട് കൂടെ എന്നു പറഞ്ഞ് ശങ്കരൻ നായരുടെ കൂടെ കൂടുന്നു. അപ്പോൾ, കേശവപിള്ളയോട് ചായ വേണോ എന്ന് ദേവകി ശൃംഗാര ഭാവത്തോടെ ചോദിക്കുമ്പോൾ അദ്ദേഹം വേണ്ടെന്ന് പറയുന്നു. ശങ്കരൻ നായരും, കേശവപിള്ളയും കഥകളി കാണാൻ പോകുന്നു.
പൂതനാ വധം കഥകളി കണ്ടുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് വെച്ച് കേശവപിള്ള എണീറ്റ് പോകുന്നു. അതു ശ്രദ്ധിക്കുന്ന ശങ്കരൻ നായരും അവിടുന്ന് എണീറ്റ് കേശവപിള്ളയെ അവിടെയാകെ തിരയുന്നു. അദ്ദേഹത്തെ അവിടെങ്ങും കാണാതെ വരുമ്പോൾ, സംശയത്തോടെ ശങ്കരൻ നായർ വീട്ടിലേക്ക് തിരിക്കുന്നു. വീട്ടിലെത്തി ദേവകിയെ വിളിക്കുമ്പോൾ, കിടക്ക മുറിയിൽ നിന്നും ദേവകി മേൽമുണ്ട് നേരെയാക്കിക്കൊണ്ട് വാതിൽ തുറക്കുന്നു. അകത്തു കയറിയതും, വരൂ ഊണ് കഴിച്ചിട്ട് കിടക്കാം നേരം ഒരുപാടായി എന്ന് ദേവകി പറയുമ്പോൾ, ശങ്കരൻ നായർ അത് വകവെക്കാതെ അകത്താകെ നോട്ടമിട്ടുകൊണ്ട്, ഷർട്ട് അഴിച്ചിട്ട് വരാമെന്ന് പറയുന്നു. അതുകേട്ട്, ശങ്കരൻ നായരുടെ കൈയ്യിൽ നിന്നും ടോർച്ച് പിടിച്ചു വാങ്ങാൻ ശ്രമിച്ചുകൊണ്ട്, അതിങ്ങു തരു, കിഴക്ക് വശത്ത് ആരോ നിൽപ്പുണ്ടെന്ന് തോന്നുന്നു എന്ന് പറയുന്നു. അപ്പോൾ, അവരിൽ നിന്ന് കൈ വിടുവിച്ചുകൊണ്ട്, ഷർട്ട് അഴിച്ചിട്ട് വരാമെന്ന് പറഞ്ഞില്ലേ എന്ന് അരിശത്തോടെ പറഞ്ഞുകൊണ്ട് കിടക്ക മുറിയിലേക്ക് പോകുന്നു. ദേവകിയും അദ്ദേഹത്തിന്റെ പുറകെ പോകുന്നു. കിടക്ക മുറിയിൽ ചെന്ന് അവിടമാകെ ടോർച്ച് തെളിച്ച് നോക്കുമ്പോൾ വാതിലിന്റെ പുറകിൽ ഒളിച്ചു നിൽക്കുന്ന കേശവപിള്ള അവിടുന്ന് ഓടി രക്ഷപ്പെടുന്നു. അതു കാണുന്ന ശങ്കരൻ നായർ ദേവകിയെ മർദിക്കുമ്പോൾ, ദേവകി, തന്നെ കൊല്ലുന്നേ, ഓടി വരണേ എന്ന് അലമുറ കൂട്ടുന്നു. അവരുടെ ബഹളം കേട്ട് മകൻ ചന്ദ്രൻ ഓടി വന്ന് ശങ്കരൻ നായരെ പിടിച്ചു മാറ്റി ബലമായി പിടിച്ചു നിർത്തുന്നു. അപ്പോഴേക്കും നാണുവും, കേശവപിള്ളയും അവിടേക്ക് ഓടി വരുന്നു. കേശവപിള്ളയെ കണ്ടതും ശങ്കരൻ നായർ നിന്നെയും കൊല്ലുമെന്ന് അലറുന്നു. അതുകേൾക്കുന്ന കേശവപിള്ള ഇത് പാരമ്പര്യ രോഗമാണ്, ഭ്രാന്താണ് പിടിച്ചു കെട്ടണം എന്ന് പറയുകയും, എല്ലാവരും ചേർന്ന് ശങ്കരൻ നായരെ പിടിച്ചു കെട്ടി കിടക്കമുറിയിൽ കൊണ്ടാക്കുകയും ചെയ്യുന്നു.
അടുത്ത ദിവസം രാവിലെ രാഘവ പണിക്കരും, ഭാര്യ മാധവിയമ്മയും (തൊടുപുഴ വാസന്തി) മകൾ മാലതി കൊടുത്ത ചായയും കുടിച്ച് പൂമുഖത്തിരിക്കുമ്പോൾ നാണു വന്ന് ശങ്കരൻ നായർക്ക് മാനസീക രോഗം പിടിപെട്ട വിവരം അറിയിക്കുന്നു. അതുകേൾക്കുന്ന മാലതിയുടെ അമ്മ "ദൈവമേ ചതിച്ചോ, ഈ തറവാടിന്റെ ശാപം ഇനിയും തീർന്നിട്ടില്ലേ" എന്നു പറഞ്ഞ് വിലപിക്കുന്നു. അപ്പോഴേക്കും രാജനും ഉമ്മറത്തേക്ക് വരുന്നു. വിവരങ്ങൾ കേട്ട രാഘവ പണിക്കർ നാണുവിനോടൊപ്പം പോകാൻ ഒരുങ്ങുമ്പോൾ, രാജൻ അദ്ദേഹത്തെ തടഞ്ഞ് ഞങ്ങൾ പോയിട്ടു വരാമെന്ന് പറഞ്ഞ് മാലതിയെയും കൂട്ടി ശങ്കരൻ നായരുടെ വീട്ടിലേക്ക് പോകുന്നു.
അവിടെ പൂമുഖത്ത് നാട്ടുകാരോടൊപ്പം കേശവ പിള്ളയും ഇരിപ്പുണ്ട്. തൊട്ടടുത്ത് ദേവകിയും കരഞ്ഞുകൊണ്ട് നിൽക്കുന്നു. നാട്ടുകാരിലൊരാൾ ശങ്കരൻ നായരുടെ അമ്മാവനും ഈ പ്രായത്തിലാണ് ഭ്രാന്ത് വന്നതെന്ന് പറയുമ്പോൾ, പാരമ്പര്യമാണ് ചികിത്സ കൊണ്ടൊന്നും വല്യ കാര്യമില്ലെന്ന് കേശവ പിള്ള പറയുന്നു. അപ്പോഴേക്കും രാജനും, മാലതിയും അവിടെ എത്തിച്ചേരുന്നു. അവരെക്കണ്ടതും ദേവകി സങ്കടം അഭിനയിക്കുന്നു. കേശവ പിള്ള അവർ രണ്ടുപേരെയും അർത്ഥഗർഭമായി ഒന്ന് നോക്കുന്നു. അപ്പോൾ, നാട്ടുകാരൻ - എല്ലാം ദൈവ വിധിയാണെന്നും, ഇനിയിപ്പോ എന്താ ചെയ്ക, വൈദ്യരെ ഒന്ന് വിളിപ്പിക്കുക എന്ന് പറയുന്നു. മാലതി മാത്രം ശങ്കരൻ നായർ ഇരിക്കുന്ന മുറിയിലേക്ക് പോകുന്നു, അദ്ദേഹത്തിന്റെ ദയനീയ സ്ഥിതി കണ്ട് വിങ്ങുന്നു. അപ്പോൾ, കേശവ പിള്ള - ദേവകിയമ്മയുടെ മനസ്സമാധാനത്തിന് വേണ്ടിയെങ്കിലും ചികിത്സ ഉടനെ തുടങ്ങണമെന്ന് പറയുമ്പോൾ, എല്ലാം എന്റെ തലവിധി എന്നും, ചികിത്സ തുടങ്ങണമെങ്കിൽ ഞാൻ മാത്രമേയുള്ളുവെന്നും, ചന്ദ്രൻ ആണെങ്കിൽ ഒരു സമയത്തും ഇവിടെ കാണത്തില്ല, എന്നെ മുന്നിൽ കണ്ടാൽ അദ്ദേഹത്തിന് ഭ്രാന്ത് ഇളകുകയും ചെയ്യും എന്ന് ദുഃഖം അഭിനയിച്ച് ദേവകി പറയുന്നു. അതുകേട്ട്, അമ്മാവനെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ്, നാണുവിനോട് ഒരു ടാക്സി പിടിച്ചു കൊണ്ടുവരാൻ പറയുന്നു. അതു കേൾക്കുന്ന കേശവ പിള്ള, ടാക്സി എന്തിന് വണ്ടിയും കാളയുമുണ്ടല്ലോ ഇവിടെ എന്ന് പറഞ്ഞ് നാണുവിനെ തടഞ്ഞു നിർത്തുന്നു. രാജൻ കേശവ പിള്ളയെ അരിശത്തോടെ നോക്കിയ ശേഷം ശങ്കരൻ നായരുടെ മുറിയിലേക്ക് പോവുന്നു.
രാജൻ വളരെ സ്നേഹത്തോടെ ശങ്കരൻ നായരോട് സംസാരിക്കുകയും, നിങ്ങളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും പറയുന്നു. ശങ്കരൻ നായരുടെ കെട്ടുകൾ അഴിച്ച് മുറിയുടെ പുറത്തേക്ക് കൊണ്ടു വരുമ്പോൾ, ഉമ്മറത്ത് ദേവകിയെയും കേശവ പിള്ളയെയും കണ്ടതും രണ്ടാളെയും കൊല്ലുമെന്ന് ശങ്കരൻ നായർ അലറുന്നു. അദ്ദേഹത്തെ സമാധാനപ്പെടുത്തി കാളവണ്ടിയിൽ ഇരുത്തി രാജൻ അവരുടെ വീട്ടിലേക്ക് കൊണ്ടുപോവുന്നു.
സഹോദരനെ ആ അവസ്ഥയിൽ കണ്ടതും മാധവിയമ്മ താങ്ങാൻ കഴിയാതെ വിങ്ങിപ്പൊട്ടുമ്പോൾ രാഘവ പണിക്കർ അവരെ സമാധാനപ്പെടുത്തുന്നു. ശങ്കരൻ നായരേ അദ്ദേഹത്തിന്റെ അച്ഛൻ കിടന്നു മരിച്ച അതേ മുറിയിൽ കൊണ്ടാക്കി കെട്ടിയിടാൻ രാഘവ പണിക്കർ പറയുന്നു. രാഘവ പണിക്കർ പ്രശ്നം വെച്ചു നോക്കുമ്പോൾ, കുടുംബത്തിൽ ഒരാൾക്ക് ബുദ്ധിഭ്രമം ഒഴിയാതെ നിൽക്കുമെന്നും, അതിനുള്ള ഏക പരിഹാരം ശിവനെ ഭജിക്കണമെന്നും ജ്യോത്സ്യൻ പറയുന്നു.
രാജനും മാലതിയുമാണ് ശങ്കരൻ നായരേ പരിചരിക്കുന്നത്. ദിവസങ്ങൾ കൂടും തോറും ശങ്കരൻ നായരുടെ രോഗം കൂടിക്കൊണ്ടേ പോവുന്നു. നാണു ശങ്കരൻ നായരുടെ ദയനീയ സ്ഥിതിയെക്കുറിച്ച് ദേവകിയോട് പറഞ്ഞ് ഒന്നതുവരെ പോയി കണ്ടുകൂടേയെന്ന് പറയുമ്പോൾ, തനിക്ക് കഴിയില്ലെന്നും, തന്നെ കണ്ടാൽ തന്നെ അങ്ങേർ അലമുറയിടാൻ തുടങ്ങുമെന്നും പറഞ്ഞ് ദേവകി ഒഴിഞ്ഞു മാറുന്നു. കേശവ പിള്ളയും തനിക്കും ശങ്കരൻ നായരേ ആ അവസ്ഥയിൽ കാണാനുള്ള കെൽപ്പില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നു.
ചന്ദ്രനും ചെല്ലമ്മയും പ്രണയത്തിലാണ്. ചന്ദ്രൻ പലപ്പോഴും രാത്രികളിൽ നാണുവിനെ കള്ളുവാങ്ങിക്കാൻ പറഞ്ഞയച്ച് ചെല്ലമ്മയുമായി രമിക്കുന്നു.
ശങ്കരൻ നായരുടെ നില നാൾക്കുനാൾ മോശമാവുന്നു. ഒരു ദിവസം രാവിലെ ചായയുമായി അദ്ദേഹത്തിന്റെ മുറിയിൽ ചെല്ലുന്ന മാലതി അദ്ദേഹം മരിച്ചു കിടക്കുന്നതാണ് കാണുന്നത്.
ശേഖരൻകുട്ടി (സുകുമാരൻ) മാലതിയുടെ നാട്ടിലേക്ക് ബ്ലോക്ക് ഓഫീസറായി നിയമനം ലഭിച്ച് എത്തുന്നു. പാടവരമ്പിലൂടെ നടക്കുന്ന ശേഖരൻകുട്ടി രാഘവ പണിക്കരുടെ വീടേതാണെന്ന് ചോദിക്കുന്നത് നാണുവിനോടും, മാലതിയോടുമാണ്. ശേഖരൻകുട്ടി രാഘവ പണിക്കരുടെ വീട്ടിലെത്തുമ്പോൾ അദ്ദേഹം കോലായിൽ പുസ്തകം വായിച്ചിരിക്കുകയാണ്. രാഘവ പണിക്കാരോട് തന്നെ പരിചയപ്പെടുത്തിയതും, തനിക്ക് നല്ല പരിചയമുള്ള കുടുംബമാണെന്നും, വർഷങ്ങൾക്ക് മുൻപ് ആ നാട്ടിൽ ജോലി ചെയ്യുമ്പോൾ അവരുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്നും രാഘവ പണിക്കർ പറയുന്നു. രാജനും ശേഖരൻകുട്ടിക്ക് നിയമനം ലഭിച്ച അതേ ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. കുളി കഴിഞ്ഞ് ശേഖരൻകുട്ടി തനിക്ക് താമസിക്കാൻ ഒരു സ്ഥലം നോക്കി തരണം എന്ന് രാഘവ പണിക്കരോട് പറയുമ്പോൾ, അതിന്റെ ആവശ്യമില്ലെന്നും, ഈ വീട്ടിൽ തന്നെ താമസിക്കണം എന്നും രാഘവ പണിക്കരും കുടുംബവും നിർബന്ധിക്കുമ്പോൾ ശേഖരൻകുട്ടി എതിർപ്പ് പ്രകടിപ്പിക്കാതെ അവിടെ തന്നെ താമസിക്കാൻ തീരുമാനിക്കുന്നു. അപ്പോഴേക്കും പുറത്തു പോയ മാലതിയും അവിടേക്ക് വരുന്നു. മാലതി ശേഖരൻകുട്ടിക്ക് താമസിക്കാനുള്ള മുറി ശരിയാക്കിക്കൊടുക്കുന്നു.
രാജന് കൂടെ ജോലി ചെയ്യുന്ന ടൈപ്പിസ്റ്റ് ലതികയുമായി (കെ പി എ സി ശാന്ത) പ്രേമമുണ്ടെന്നുള്ള കാര്യം ആദ്യ ദിവസം തന്നെ ശേഖരൻകുട്ടി മനസ്സിലാക്കുന്നു. ശേഖരൻകുട്ടിക്കും മാലതിയെ ആദ്യമായി കണ്ടപ്പോൾ തന്നെ അടുപ്പം തോന്നുന്നു. മാലതിയും ശേഖരൻകുട്ടിയെ പ്രണയിച്ചു തുടങ്ങുന്നു. രാജനും ലതികയും പ്രണയത്തിലാണെന്ന കാര്യം തനിക്കറിയാമെന്ന് ലതികയോട് പറയുമ്പോൾ, എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് താൻ രാജനോട് എപ്പോഴും പറയാറുണ്ടെന്നും, അതിന് രാജൻ വരട്ടെ എന്നു മാത്രമേ പറയുന്നുള്ളു എന്നും അവൾ പറയുന്നു. അതുകേട്ട്, ഈ കാര്യത്തിൽ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കണം എന്ന് ശേഖരൻകുട്ടി രാജനോട് പറയുന്നു.
മാലതി ശേഖരൻകുട്ടിയുടെ വസ്ത്രങ്ങൾക്ക് ഇസ്തിരി ചെയ്തുകൊണ്ടിരിക്കുമ്പോൾ മാധവിയമ്മ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നു. അതു ശ്രദ്ധിക്കുന്ന മാലതി അമ്മയോട് കാര്യം എന്താന്ന് തിരക്കുമ്പോൾ, എന്തൊക്കെയോ ഓർത്ത് ചിരിച്ചുപോയി എന്നവർ പറയുന്നു. അങ്ങിനെ ചിരിക്കത്തക്കവണ്ണം എന്താണ് ഓർത്തതെന്ന് മാലതി ചോദിക്കുമ്പോൾ, നിന്റെയും ശേഖരൻകുട്ടിയുടെയും കാര്യം ഓർത്തിട്ടാണെന്ന് അവർ പറയുന്നു. അതിൽ എന്താണ് ഇത്ര ചിരിക്കാനുള്ളതെന്ന് ഒന്നും അറിയാത്ത പോലെ മാലതി ചോദിക്കുമ്പോൾ, നീ അവന്റെ ഉടുപ്പ് കരിച്ചു കളയാതെ വൃത്തിയായി തേച്ചു വെക്കെന്ന് പറഞ്ഞ് മാധവിയമ്മ എണീറ്റു പോവുന്നു. മാലതി പുഞ്ചിരിച്ചുകൊണ്ട് ഇസ്തിരി ഇടീൽ തുടരുന്നു.
രാഘവ പണിക്കർ പുറത്തു പോയി തിരിച്ചെത്തിയതും വൈകിയതിന്റെ കാര്യം മാധവിയമ്മ തിരക്കുന്നു. അപ്പോൾ, തന്റെ ഒരു പഴയ സുഹൃത്തിനെ കണ്ടെന്നും, അവന്റെ കൂടെ അവന്റെ വീട്ടിൽ പോയെന്നും, അവന് ഒരു മകൾ ഉണ്ടെന്നും, നല്ല തറവാടാണെന്നും, ആ കൊച്ചിന്റെ ജാതകം രാജന്റെ ജാതകവുമായി പൊരുത്തപ്പെട്ടാൽ അവരുടെ വിവാഹം നടത്താമെന്ന തീരുമാനത്തിലെത്തിയിട്ടുണ്ടെന്നും രാഘവ പണിക്കർ പറയുന്നു. അപ്പോൾ, രാജന്റെ കാര്യം പിന്നീടാവട്ടെ, നമുക്കുടനെ മാലതിയെ വിവാഹം കഴിച്ചയക്കണം എന്ന് മാധവിയമ്മ പറയുന്നു. അതുകേട്ട്, നല്ലൊരു പയ്യനെ കിട്ടണ്ടെയെന്ന് രാഘവ പണിക്കർ പറയുമ്പോൾ, കിട്ടിയെന്നും, ശേഖരൻകുട്ടിയാണ് അതെന്നും മാധവിയമ്മ പറയുന്നു. അതിന്, ശേഖരൻകുട്ടിക്ക് ഉയർന്ന ജോലിയല്ലേ, അവരുടേത് വലിയ തറവാടല്ലേ, അവരുമായിട്ട് ബന്ധം സ്ഥാപിക്കാനുള്ള ഭാഗ്യവും, യോഗ്യതയും നമുക്കുണ്ടോ എന്ന് വിഷമത്തോടെ പറഞ്ഞ ശേഷം, ഈശ്വര നിശ്ചയം ഏതാണാവോ അതുപോലെ നടക്കട്ടെ എന്നും പറയുന്നു.
ശേഖരൻകുട്ടി രാജനുമായി സംസാരിക്കുമ്പോൾ, ഇതുപോലൊരു ഗ്രാമത്തിൽ വേണം താൻ ജോലി ചെയ്യേണ്ടതെന്ന് പഠിക്കുന്ന കാലത്ത് ആഗ്രഹിച്ചിരുന്നുവെന്നും, ആ ആഗ്രഹം സാധിച്ചുവെന്നും, ഇവിടുത്തെ കൃഷിക്കാരെ സഹകരിപ്പിച്ച് കൂട്ടുകൃഷി നടത്തിക്കും എന്നും, അതിന് രാജന്റെ സഹായം ആവശ്യമാണെന്നും പറയുന്നു. എല്ലാ സഹായവും തന്നിൽ നിന്നും ഉണ്ടാവുമെന്ന് രാജൻ വാക്കു നൽകുന്നു.
കേശവപിള്ള ദേവകിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, താനാണ് ദേവകിയുടെ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടക്കുന്നതെന്ന് നാട്ടിൽ ഒരു സംസാരമുണ്ടെന്ന് പറയുമ്പോൾ, നാട്ടുകാര് എന്തു വേണമെങ്കിലും പറയട്ടെ, നമുക്കെന്താ എന്ന് ദേവകി പറയുന്നു. അതുകേട്ട്, എല്ലാ ...... കാര്യവും നോക്കുന്നു എന്നു പറയുന്നതിലാണ് തനിക്ക് വിഷമം എന്ന് കേശവപിള്ള പറയുന്നു. അതിന്, ഞാനൊരു കാര്യം പറയട്ടെ, നിങ്ങൾക്ക് എന്നെ കല്യാണം കഴിച്ചാലെന്താ, ഞാൻ ഭർത്താവ് മരിച്ച് നിൽക്കുകയല്ലേ എന്ന് ദേവകി ചോദിക്കുന്നു. അതുകേട്ട്, അതൊക്കത്തില്ലെന്ന് കേശവപിള്ള പറയുമ്പോൾ, ഒക്കത്തില്ലാ പോലും, ഇങ്ങിനെ വാ നോക്കി നടക്കണമായിരിക്കും എന്ന് ദേവകി പറയുന്നു. ആ നേരത്ത് നാണുവും, ചെല്ലമ്മയും അവിടേക്ക് വരുന്നു. അപ്പോൾ, ചെല്ലമ്മയെ കാണിച്ച് ഇവളെ ഇതുവരെ കെട്ടിച്ചയച്ചില്ലേ, ഇങ്ങിനെ നിർത്തിയാലോ എന്ന് കേശവ പിള്ള ചോദിക്കുന്നു. അതിന്, ഏതവൻ വന്നാലും ഇവൾക്ക് ഇഷ്ടപ്പെടേണ്ടേ, കഴിഞ്ഞാഴ്ച പോലും ഒരു മിടുക്കൻ പയ്യൻ വന്നിരുന്നു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ചെല്ലമ്മ ഇടയ്ക്ക് കയറി, വലത്തെ കൈ പകുതി പോയ ആളാണ് മിടുക്കൻ എന്ന് കളിയാക്കുന്നു. അതുകേട്ട്, അവൻ അമിട്ട് പൊട്ടിക്കുന്നതിൽ വിരുതനാണെന്നും, അമിട്ട് പൊട്ടിക്കുന്നതിന്റെ ഇടയിലാണ് വലത്തെ കൈ പോയതെന്നും നാണു പറയുന്നു. അപ്പോൾ, ഇടത്തെ കൈ കൂടി പോയാൽ ഞാൻ വേണം അവനു ചോറ് വാരിക്കൊടുക്കാൻ എന്ന് പരിഹാസ രൂപേണ ചെല്ലമ്മ പറയുന്നു.
അച്ഛനും മകളും തമ്മിൽ വഴക്കിടുമ്പോൾ കേശവപിള്ള നിന്റെ കൈ നോക്കി നിനക്ക് എപ്പോൾ വിവാഹം നടക്കുമെന്ന് പറയാമെന്ന് പറഞ്ഞ് ചെല്ലമ്മയെ തന്റെ അടുത്ത് വിളിക്കുന്നു. അത് ദേവകിക്ക് രസിക്കുന്നില്ല. കൈ നോക്കിയിട്ട് നിന്റെ വിവാഹം ആറു മാസത്തിനുള്ളിൽ നടക്കുമെന്നും, മകൾക്ക് വല്ലതും വാങ്ങിച്ചു കൊടുക്കെന്നും പറഞ്ഞ് കേശവപിള്ള ചെല്ലമ്മയുടെ കൈയ്യിൽ കുറച്ചു പണം കൊടുക്കുന്നു. അവർ കേശവപിള്ളയ്ക്ക് നന്ദി പറഞ്ഞ് അവിടുന്നും പോവുന്നു. അവർ പോയതും തനിക്ക് ചെല്ലമ്മയെ കണ്ടുകൂടെന്നും, ചന്ദ്രനും ഇവളും അടുപ്പത്തിലാണെന്ന് എല്ലാവരും പറയുന്നുണ്ടെന്നും ദേവകി പറയുമ്പോൾ, അവൻ വിവാഹം കഴിക്കാത്ത പയ്യനല്ലേ, അതൊന്നും കാര്യമാക്കേണ്ടെന്ന് കേശവ പിള്ള പറയുന്നു. അതുകേട്ട്, അങ്ങിനെ വിട്ടുകൂടെന്നും, അവന്റെ കല്യാണം നടത്തണമെന്നും ദേവകി പറയുമ്പോൾ, മാലതിയുമായി ആലോചിച്ചാലോ എന്ന് കേശവ പിള്ള പറയുന്നു. അതിന്, രാഘവ പിള്ളയ്ക്ക് എന്നെ കണ്ണിൽ കണ്ടുകൂടെന്ന് ദേവകി പറയുന്നു. അതൊന്നും കാര്യമാക്കേണ്ടെന്നും, ചന്ദ്രന് എന്താ കുറവ് നമുക്ക് അതങ്ങ് ആലോചിക്കാമെന്ന് രാഘവ പിള്ള പറയുന്നു, ദേവകിയും അത് ശരിവെക്കുന്നു.
ചന്ദ്രൻ രാത്രിയിൽ നാണുവിനെ കള്ളു വാങ്ങിക്കാൻ പറഞ്ഞയച്ച് ചെല്ലമ്മയുമായി രമിക്കുന്നു. ഇങ്ങിനെ തുടർന്നു പോയാൽ വല്ലതും സംഭവിച്ചാൽ എന്തു ചെയ്യുമെന്ന് ചെല്ലമ്മ പരിഭവിക്കുമ്പോൾ, ഒന്നും സംഭവിക്കില്ലെന്ന് ചന്ദ്രൻ പറയുന്നു.
ദേവകിയും കേശവപിള്ളയും രാഘവ പണിക്കരുടെ വീട്ടിൽ വന്ന് മാലതിയെ ചന്ദ്രന് വിവാഹം കഴിച്ചു തരണമെന്ന് പറയുന്നു. പറ്റില്ലെന്നും, നിങ്ങളുടെ കുടുംബവുമായി ഒരു ബന്ധവും വേണ്ടെന്ന് നിശ്ചയിച്ചിരിക്കുകയാണെന്നും രാഘവ പണിക്കരും മാധവിയമ്മയും തീർത്തു പറയുന്നു. അതുകേട്ട്, നിങ്ങൾക്ക് സമ്മതമില്ലെങ്കിലും, മാലതിയെ വിളിച്ചിറക്കൊണ്ടു പോവാനുള്ള അവകാശം ചന്ദ്രനുണ്ടെന്ന് ദേവകി പറയുമ്പോൾ, അങ്ങിനെ വിളിച്ചാൽ ഇറങ്ങി വരുന്നവളല്ല ഈ മാലതി എന്ന് മാലതി തുറന്നടിച്ചു പറയുമ്പോൾ ദേവകിക്ക് ഉത്തരംമുട്ടിപ്പോവുന്നു.
ശേഖരൻകുട്ടിയുടെ നേതൃത്വത്തിൽ ആ ഗ്രാമത്തിൽ പൊതുജനങ്ങൾക്കായി പല മത്സരങ്ങളും, കാർഷിക മേളയും നടക്കുന്നു.
ശേഖരൻകുട്ടി തന്റെ നാട്ടിലേക്ക് പുറപ്പെടുമ്പോൾ അമ്മയോടും സഹോദരനോടും അന്വേഷണം അറിയിക്കാൻ രാഘവ പണിക്കർ പറയുന്നു. ശേഖരൻകുട്ടി മാലതിയോട് യാത്ര ചോദിക്കാൻ നോക്കുമ്പോൾ അവൾ പറമ്പിൽ കാണുമെന്ന് മാധവിയമ്മ പറയുന്നു. ശേഖരൻകുട്ടി പറമ്പിൽവെച്ച് മാലതിയോട് വരുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ, വിളിച്ചാൽ വരുമെന്ന് അവൾ പറയുന്നു. അപ്പോൾ, ഞാൻ വിളിക്കുന്നു എന്ന് ശേഖരൻകുട്ടി പറയുന്നു. അതുകേട്ട്, ഇങ്ങിനെയാണോ വിളിക്കുന്നത് എന്ന് മാലതി ചോദിക്കുന്നു. അതിന്, മുഹൂർത്തം നോക്കണോ എന്ന് ശേഖരൻകുട്ടി ചോദിക്കുമ്പോൾ, മുഹൂർത്തവും നോക്കണമെന്ന് മാലതി പറയുന്നു. അപ്പോൾ, ശരി മുഹൂർത്തം നോക്കാനുള്ള തുടക്കമാണ് എന്ന് ശേഖരൻകുട്ടി പറയുന്നു. അതുകേട്ട്, ചേട്ടൻ എന്ന് വരും എന്ന് മാലതി ചോദിക്കുന്നു. അതിന്, ഇവിടുന്നും ഇറങ്ങുമ്പോൾ നാലഞ്ചു ദിവസമെങ്കിലും വീട്ടിൽ താമസിക്കണം എന്നു വിചാരിച്ചതാണെന്നും, നാളെ തന്നെ തിരിച്ചു വരണമെന്ന് ഇപ്പോൾ തോന്നി എന്നും ശേഖരൻകുട്ടി പറയുന്നു. അതുകേട്ട്, പെട്ടെന്ന് പരിപാടി മാറ്റാനുള്ള കാരണം എന്തെന്ന് മാലതി ചോദിക്കുന്നു. അതിന്, മാലതി എന്ന് ശേഖരൻകുട്ടി പറയുമ്പോൾ, മാലതി നാണിച്ചു തലകുനിക്കുന്നു. ശേഖരൻകുട്ടി അവളോട് യാത്ര പറഞ്ഞ് പോകുന്നു.
അപ്രതീക്ഷിതമായി ശേഖരൻകുട്ടിയെ കണ്ടതിൽ അമ്മ ലക്ഷ്മിയമ്മ (കെ പി എ സി രാജമ്മ) അതിയായി സന്തോഷിക്കുന്നു. അമ്മയും, ജ്യേഷ്ഠൻ നാരായണൻകുട്ടിയും, ജ്യേഷ്ഠത്തി രാധയും രാഘവ പണിക്കരുടെ കുടുംബത്തിന്റെ ക്ഷേമം അന്വേഷിക്കുന്നു. പിന്നീട്, ശേഖരൻകുട്ടി രാഘവ പണിക്കരുടെ വീട്ടിൽ താമസിക്കുന്നതിൽ തനിക്ക് യോജിപ്പില്ലെന്നും, വെറുതെ എന്തിന് കടപ്പാട് ഉണ്ടാക്കി വെക്കുന്നതെന്നും നാരായണൻകുട്ടി പറയുന്നു. അതുകേട്ട്, ഇടയ്ക്ക് താൻ അവിടെ നിന്ന് മാറാൻ തീരുമാനിച്ചിരുന്നുവെന്നും, അപ്പോൾ അവിടെ നടന്ന കോലാഹലങ്ങൾ കാണേണ്ടതായിരുന്നുവെന്നും ശേഖരൻകുട്ടി പറയുന്നു.
ശേഖരൻകുട്ടി പിന്നീട് കുളിച്ചു ഫ്രഷ് ആവാൻ വേണ്ടി തന്റെ മുറിയിലേക്ക് പോയതും, എഴുത്തുകളിൽ നിന്നും ചിലതൊക്കെ താൻ ഊഹിച്ചുവെന്നും, മാലതി നല്ല പെണ്ണാണോ എന്നും രാധ ചോദിക്കുന്നു. അതിന്, അതേ എന്ന് ശേഖരൻകുട്ടി പറയുന്നു. അപ്പോൾ, വല്യ ഉദ്യോഗസ്ഥന്റെ ഭാര്യ ആവാനുള്ള പവർ ഇല്ലായിരിക്കും എന്ന് ചിരിച്ചു കൊണ്ട് രാധ പറയുമ്പോൾ, എല്ലാ യോഗ്യതകളും അവൾക്കുണ്ടെന്നും, അവളെപ്പോലെ സ്വഭാവവും സൗന്ദര്യവും ഒത്തിണങ്ങി വരുന്ന ഒരു പെണ്ണിനെ താൻ ആദ്യമായി കാണുകയാണെന്നും ശേഖരൻകുട്ടി പറയുന്നു. അതുകേട്ട്, തലയിലൊഴിക്കാൻ തണുത്ത വെള്ളം മതിയെന്ന് കളിയാക്കിക്കൊണ്ട് രാധ പറയുമ്പോൾ, ചേട്ടത്തി എന്നെ അങ്ങിനെ കളിയാക്കുകയൊന്നും വേണ്ടെന്നും, അവളെ എനിക്ക് വേണ്ടി ആലോചിക്കണമെന്ന് അമ്മയോടും ചേട്ടനോടും പറയാനാണ് താൻ വന്നതെന്നും ശേഖരൻകുട്ടി പറയുന്നു. അപ്പോൾ, എന്നാ പോവുന്നതെന്ന് രാധ ചോദിക്കുന്നു. അതിന്, നാളെ പോകണം എന്ന് ശേഖരൻകുട്ടി പറയുമ്പോൾ, ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യെന്നായോ എന്ന് ചിരിച്ചുകൊണ്ട് രാധ ചോദിക്കുന്നു. ശേഖരൻകുട്ടിയും അതുകേട്ട് ചിരിക്കുന്നു.
ശേഖരൻകുട്ടി നാട്ടിൽ നിന്നും മടങ്ങി രാഘവ പണിക്കരുടെ വീട്ടിലേക്ക് നടക്കുന്ന വഴിയിൽ വെച്ച് രാജനെയും ലതികയെയും കാണുന്നു. രാജനോട് എങ്ങോട്ടാണെന്ന് ശേഖരൻകുട്ടി ചോദിക്കുമ്പോൾ, ലതികയ്ക്ക് ടൗണിൽ നിന്നും എന്തോ വാങ്ങാനുണ്ടെന്ന് രാജൻ പറയുന്നു. അതുകേട്ട്, നടക്കട്ടെയെന്നും, ഇനി വെച്ചങ്ങ് നീട്ടേണ്ടാ എന്നും, എത്രയും പെട്ടെന്ന് കല്യാണം എന്നും ശേഖരൻകുട്ടി പറയുന്നു. അതിന്, മാലതിയുടെ വിവാഹം ഒന്ന് കഴിഞ്ഞോട്ടെയെന്ന് വിചാരിച്ചാണെന്ന് രാജൻ പറയുന്നു. അതിന്, അങ്ങിനൊരു നീട്ടലിന് ആവശ്യമില്ലെന്നും, രാജന്റെ അച്ഛനോട് താൻ പറയാമെന്നും, എന്താ ഇന്ന് തന്നെ പറയട്ടെ എന്ന് ശേഖരൻകുട്ടി ചോദിക്കുന്നു. അതുകേട്ട്, എന്നാൽ പറഞ്ഞു നോക്ക് എന്ന് രാജൻ പറയുന്നു. പിന്നീട്, ശേഖരൻകുട്ടി അവരെ പറഞ്ഞുവിട്ട് വീട്ടിലേക്ക് നടക്കുന്നു.
ശേഖരൻകുട്ടിയുടെ വരവും കാത്തു മുകളിലെ വരാന്തയിൽ നിൽക്കുന്ന മാലതി അവനെക്കണ്ടതും ഓടി അകത്തേക്ക് പോകുന്നു. പിന്നീട് ശേഖരൻകുട്ടിയെ നേരിൽ കണ്ടതും, ശേഖരേട്ടൻ വന്നുവോ, ഇന്ന് വരുമെന്ന് വിചാരിച്ചില്ല എന്ന് സന്തോഷത്തോടെ ചോദിക്കുന്നു. അതുകേട്ട്, ഞാൻ വരുന്നതും നോക്കി മുകളിൽ കാത്തു നിൽക്കുന്നത് കണ്ടുവെന്നും, എന്നിട്ട് ഇപ്പോൾ ഒരു അഭിനയം എന്നും പറഞ്ഞ് ശേഖരൻകുട്ടി അവളെ കളിയാക്കുന്നു. എന്നിട്ട്, രാഘവ പണിക്കരും മാധവിയമ്മയും എവിടെയെന്ന് ശേഖരൻകുട്ടി ചോദിക്കുമ്പോൾ, അവർ അമ്പലത്തിൽ പോയിട്ടുണ്ടെന്ന് മാലതി പറയുന്നു. പിന്നീട്, ശേഖരൻകുട്ടി തന്റെ മുറിയിൽ ചെന്ന് മാലതിക്കും, അവളുടെ മാതാപിതാക്കൾക്കുമുള്ള വസ്ത്രങ്ങൾ മാലതിയെ ഏൽപ്പിച്ചു കൊണ്ട്, മുഹൂർത്തം നോക്കേണ്ടി വരുമെന്നും, തന്റെ അമ്മയോടും ചേട്ടനോടും താൻ കാര്യം പറഞ്ഞുവെന്നും, അവർ ഉടനെ തന്നെ പെണ്ണിനെ കാണാൻ വരുമെന്നും പറയുമ്പോൾ മാലതി നാണിച്ചുകൊണ്ട് മുറിയിൽ നിന്നും ഓടിപ്പോവുന്നു.
രാഘവ പണിക്കരും മാധവിയമ്മയും അമ്പലത്തിൽ നിന്നും മടങ്ങി വന്നതും ശേഖരൻകുട്ടി രാജന്റെ വിവാഹക്കാര്യം അവരോട് പറയുന്നു. അപ്പോൾ, തന്റെ ഒരു സുഹൃത്തിന്റെ മകളെ താൻ രാജനു വേണ്ടി തീരുമാനിച്ചു വെച്ചിരുന്നുവെന്നുവെന്നും, മാലതിയുടെ വിവാഹം കഴിഞ്ഞിട്ടാവാം അതെന്ന് കരുതി മാറ്റി വെച്ചിരിക്കുകയാണെന്നും രാഘവ പണിക്കർ പറയുന്നു. അതുകേട്ട്, മാലതിയുടെ വിവാഹം സമയമാവുമ്പോൾ നടക്കുമെന്നും, വലിയ കാലതാമസം വരുമെന്നു തോന്നുന്നില്ലെന്നും, രാജന്റെ വിവാഹം ഉടനെ നടത്തണമെന്നും, രാജനും ലതികയും പ്രണയിക്കുന്നുവെന്നും, അതൊരു നല്ല ബന്ധമാണെന്നാണ് തന്റെ അഭിപ്രായമെന്നും, അവർ ഒരേ ഓഫീസിലാണ് ജോലി ചെയ്യുന്നതെന്നും ശേഖരൻകുട്ടി പറയുമ്പോൾ, ആ പെൺകുട്ടിയെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ടെന്ന് മാധവിയമ്മ പറയുന്നു. അതിന്, നാളെ ഓഫീസ് സമയം കഴിഞ്ഞ് ലതികയെ ഈ വഴി വരാൻ പറയാമെന്ന് ശേഖരൻകുട്ടി പറയുന്നു. അതുകേട്ട്, എല്ലാം ദൈവനിശ്ചയം പോലെ നടക്കും എന്ന് രാഘവ പണിക്കർ പറയുന്നു.
ചന്ദ്രനിൽ നിന്നും ഗർഭിണിയായ ചെല്ലമ്മ അവനോട് താൻ ഗർഭിണിയാണെന്നറിഞ്ഞാൽ അച്ഛൻ തന്നെ തല്ലികൊന്നുമെന്നും, തന്നെ ഉപേക്ഷിക്കല്ലേ എന്നും ചന്ദ്രനോട് കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നു. അതുകേട്ട്, ചന്ദ്രൻ ഒരു കൂസലുമില്ലാതെ താൻ മരുന്നു കൊണ്ടു തരാമെന്ന് പറയുന്നു. അപ്പോൾ, മരുന്നു വേണ്ടെന്നും താൻ മരുന്നു കഴിക്കില്ലെന്നും, എന്തു വന്നാലും എന്നെ കല്യാണം കഴിക്കാമെന്നല്ലേ പറഞ്ഞതെന്നും ചെല്ലമ്മ പറയുന്നു. അതുകേട്ട്, ഒരു താണജാതിയിൽപ്പെട്ട പെണ്ണിനെ താൻ കല്യാണം കഴിച്ചാൽ ആളുകൾ ചിരിക്കില്ലേ എന്ന് ചന്ദ്രൻ ചോദിക്കുമ്പോൾ, കല്യാണം കഴിക്കാത്ത ഞാൻ ഗർഭിണിയാണെന്നറിഞ്ഞാലും ആളുകൾ ചിരിക്കില്ലേ എന്ന് ചെല്ലമ്മ ചോദിക്കുന്നു. അപ്പോൾ, ഒന്നും പറയേണ്ടെന്നും, കല്യാണം കഴിക്കാൻ സാധ്യമല്ലെന്നും, മരുന്നു കൊണ്ടുത്തരാമെന്നും ചന്ദ്രൻ പറയുന്നു. അതുകേട്ട്, എന്നെ കൊല്ലാനുള്ള മരുന്നു കൊണ്ടുത്തരാമോ എന്നും, അച്ഛൻ അറിയുന്നതിന് മുൻപ് എന്നെ കൊല്ല് എന്നും ചെല്ലമ്മ കരഞ്ഞുകൊണ്ടേ പറഞ്ഞ് ചന്ദ്രനെ പിടിച്ചു കുലുക്കുന്നു. അപ്പോഴേക്കും നാണു വരുന്ന ശബ്ദം കേട്ട് ചന്ദ്രൻ അവിടുന്ന് ഓടി രക്ഷപ്പെടുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ചെല്ലമ്മയെ നോക്കി നാണു കാര്യം തിരക്കുമ്പോൾ, ചെല്ലമ്മ വിതുങ്ങിക്കൊണ്ടേ താൻ ഗർഭിണിയാണെന്നും, ചന്ദ്രൻ ആണ് അതിന് കാരണക്കാരനെന്നും പറയുന്നു. നാണു ആകെ തളർന്നു പോകുന്നു.
അടുത്ത ദിവസം രാവിലെ തന്നെ നാണു മാലതിയുടെ വീട്ടിലേക്ക് ശേഖരൻകുട്ടിയെ കാണാനെത്തുകയും കാര്യങ്ങളെല്ലാം പറയുകയും ചെയ്യുന്നു. അപ്പോൾ, ഈ നാട്ടിലെ മറ്റേതൊരു വീടായിരുന്നാലും താൻ അവിടെ പോവുമായിരുന്നുവെന്നും, ആ വീട്ടിൽ താൻ പോവില്ലെന്നും, പോയിട്ട് കാര്യമില്ലെന്നും ശേഖരൻകുട്ടി പറയുന്നു. അപ്പോൾ, നീ ഒരു കാര്യം ചെയ്യ്, പെണ്ണിനെ അവിടെ കൊണ്ടു ചെന്നാക്ക് എന്ന് രാഘവ പണിക്കർ പറയുമ്പോൾ, താനും അതു തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും, എന്നാലും നിങ്ങളോടൊക്കെ ഒന്ന് ചോദിച്ചിട്ടാകാമെന്ന് കരുതിയാണ് വന്നതെന്നും പറഞ്ഞ് നാണു പോവുന്നു.
പറഞ്ഞ പോലെ നാണു ചെല്ലമ്മയെയും കൂട്ടി ചന്ദ്രന്റെ വീട്ടിലേക്ക് പോവുന്നു. എന്നിട്ട്, നീ ഇവിടെ നിന്നോ, നിന്നെ അവർ തല്ലുകയോ കൊല്ലുകയോ എന്തു വേണേലും ചെയ്തോട്ടെ എന്ന് ചെല്ലമ്മയെ പിടിച്ചു തള്ളുന്നു. അപ്പോൾ, വല്ലവന്റെയും കൂടെ നടന്ന് ഗർഭിണിയായപ്പോൾ ഇവിടെ വന്ന് സത്യാഗ്രഹം ചെയ്യാൻ വന്നിരിക്കുകയാണോ എന്ന് ദേവകി ദേഷ്യത്തോടെ ചോദിക്കുന്നു. അതുകേട്ട്, വല്ലവന്റെയും കൊച്ചൊന്നുമല്ലെന്നും, മകന്റെ കൊച്ചാണെന്നും നാണു ആവേശത്തോടെ പറയുന്നു. അപ്പോൾ, അടിച്ചിറക്കും താനിവിടുന്ന്, ഇറങ്ങിപ്പോടി ഇവിടുന്ന് എന്ന് ദേവകി കയർക്കുമ്പോൾ, വെട്ടിക്കൊല്ലുന്നതാ കുറേക്കൂടി എളുപ്പം എന്ന് നാണു പറയുന്നു. അപ്പോഴേക്കും കേശവ പിള്ള അവിടേക്ക് കയറി വരികയും, ബ്ലോക്ക് ഓഫീസർ പറഞ്ഞു വിട്ടിരിക്കയാണ് ഇവരെയൊന്നും അദ്ദേഹം പറയുന്നു. അതുകേട്ട്, ആരു പറഞ്ഞുവിട്ടാലും ഇവൾ ഇവിടെ നിൽക്കും എന്ന് നാണു പറയുന്നു. അതിന്, നിൽക്കില്ലെടാ എന്ന് കേശവ പിള്ള കയർക്കുന്നു. അതുകേട്ട്, നിങ്ങൾ ആരാ എന്നും, നിങ്ങൾക്കെന്താ ഇവിടെ കാര്യം എന്നും, ചന്ദ്രന്റെ അച്ഛനാണോ എന്നും നാണു ചോദിക്കുമ്പോൾ, കേശവ പിള്ളയ്ക്ക് ഉത്തരം മുട്ടുന്നു. അന്നേരം, ചന്ദ്രൻ അകത്തു നിന്നും ഉമ്മറത്തേക്ക് വന്ന്, അവരോട് അവിടുന്ന് പോകാൻ പറയുകയും, ബ്ലോക്ക് ഓഫീസറുടെ മുന്നിൽ പോയി നില്ക്കു എന്നും, തന്നെ ആക്ഷേപിക്കാനാണല്ലേ നീ ഗർഭിണിയാണെന്ന് പറഞ്ഞ് ഇവിടെ വന്നിരിക്കുന്നതെന്നും പറയുമ്പോൾ, ചെല്ലമ്മ വിതുമ്പിക്കൊണ്ടേ നമുക്കിവിടുന്നും പോകാം അച്ഛാ എന്നു പറയുന്നു.
ജോലി കഴിഞ്ഞ് രാജൻ ലതികയെയും കൂട്ടി വീട്ടിലേക്ക് പോവുന്നതിന് മുൻപ് ശേഖരൻകുട്ടിയെ കാണുമ്പോൾ, ശേഖരൻകുട്ടി തനിക്ക് കുറച്ചു ജോലി ബാക്കിയുണ്ടെന്നും നിങ്ങൾ പൊയ്ക്കോളൂ എന്നും പറയുന്നു. രാജൻ ലതികയെയും കൂട്ടി വീട്ടിലെത്തുന്നുന്നു. ലതിക തന്റെ തറവാട്ടിനെക്കുറിച്ച് പറഞ്ഞതും, അവരെ തനിക്ക് നല്ല പരിചയമുണ്ടെന്നും, നല്ല തറവാടാണെന്നും, നമുക്ക് പറ്റിയ ബന്ധം തന്നെയാണെന്നും രാഘവ പണിക്കർ പറയുന്നു.
ശേഖരൻകുട്ടി വരമ്പിലൂടെ നടന്നു പോകുമ്പോൾ ചന്ദ്രൻ അവനെ വഴി മറിച്ച് ചെല്ലമ്മയെ അവന്റെ വീട്ടിലേക്ക് പറഞ്ഞയതിന്റെ പേരിൽ അടിപിടി കൂടുന്നു. ശേഖരൻകുട്ടിയെ കൊല്ലാൻ ശ്രമിക്കുന്ന ചന്ദ്രനെ അടിച്ച് അവശനാക്കിയ ശേഷം ശേഖരൻകുട്ടി വീട്ടിലെത്തുന്നു. മുറിവേറ്റ് അവശനായി വരുന്ന ശേഖരൻകുട്ടിക്ക് മാലതി പ്രാഥമിക ശുശ്രുഷകൾ നൽകി പരിചരിക്കുന്നു. അന്നു രാത്രി ചന്ദ്രൻ കുടിച്ചു ലക്കുകെട്ട് നാണുവിന്റെ വീട്ടിൽ ചെന്ന് ചെല്ലമ്മയെയും നാണുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുമ്പോൾ നാണു ചന്ദ്രനെ കൊല്ലുന്നു. ചെല്ലമ്മ ബോധംകെട്ടു വീഴുന്നു. നാണു പോലീസ് സ്റ്റേഷനിൽ ചെന്ന് സറണ്ടർ ആവുന്നു.
കേശവ പിള്ള ദേവകിയെ ആശ്വസിപ്പിക്കാനെത്തുമ്പോൾ, നിങ്ങൾ ഈ വീട്ടിൽ കാലുകുത്തിയ അന്നു തുടങ്ങി ഈ വീടിന്റെ കഷ്ടകാലം, ഇപ്പൊ ഇവിടുന്ന് ഇറങ്ങണം എന്ന് കയർക്കുമ്പോൾ കേശവ പിള്ള ഇറങ്ങിപ്പോവുന്നു.
ലക്ഷ്മിയമ്മയും, നാരായണൻകുട്ടിയും, രാധയും ശേഖരൻകുട്ടിക്ക് പരിക്കേറ്റ വിവരം അറിഞ്ഞ് അവനെ കാണാനെത്തുന്നു. പേടിക്കാനൊന്നുമില്ലെന്നും, ചെറിയ പരിക്കാണെന്നും ശേഖരൻകുട്ടി പറയുന്നു. എല്ലാവർക്കും മാലതിയെയും ഇഷ്ടമാവുന്നു. മാലതിയെ ശേഖരൻകുട്ടിക്ക് വിവാഹം ചെയ്തു തരാമോ എന്ന് ലക്ഷ്മിയമ്മ ചോദിക്കുമ്പോൾ, ഞങ്ങൾക്ക് സമ്മതമാണെന്ന് രാഘവ പണിക്കരും മാധവിയമ്മയും പറയുന്നു.
മാധവിയമ്മ തന്റെ സഹോദരനെയും കൂട്ടി രാജന്റെ വിവാഹക്കാര്യത്തിനായി ലതികയുടെ വീട്ടിൽ ചെല്ലുന്നു. രാഘവ പണിക്കരെ ലതികയുടെ അച്ഛന് നേരത്തെ തന്നെ പരിചയമുള്ളതിനാൽ അദ്ദേഹം ആ വിവാഹത്തിന് സമ്മതിക്കുന്നു.
ശേഖരൻകുട്ടിയുടെയും മാലതിയുടെയും, രാജന്റെയും ലതികയുടെയും ജാതകങ്ങൾ നോക്കുന്ന ജ്യോത്സ്യൻ പൊരുത്തങ്ങളെല്ലാം ശരിയാണെന്ന് പറയുന്നു. രാഘവ പണിക്കർ അദ്ദേഹത്തിൽ നിന്നും അവരുടെ വിവാഹത്തിനുള്ള മുഹൂർത്തം കുറിച്ചു വാങ്ങുന്നു. ജ്യോത്സ്യൻ പോയ ശേഷം കുറഞ്ഞത് പത്തു പവന്റെ ആഭരണമെങ്കിലും വേണ്ടേ എന്ന് രാഘവ പണിക്കർ മാധവിയമ്മയോട് പറയുമ്പോൾ, പൈസയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ തനിക്ക് ഇപ്പോഴുള്ളത് തന്നെ മതിയെന്ന് മാലതി പറയുന്നു. അതുകേട്ട്, നീ മറ്റൊരു വീട്ടിലേക്ക് പോവുകയല്ല, ആ വീട്ടുകാർക്ക് ഒന്നും തോന്നിയില്ലെങ്കിലും, നാട്ടുകാർക്ക് എന്ത് തോന്നും എന്ന് മാധവിയമ്മ പറയുന്നു. ആ നേരത്ത് ശേഖരന്കുട്ടിയും, രാജനും അവിടേക്ക് കടന്നു വരുന്നു. അന്നേരം, ജ്യോത്സ്യൻ വന്നിരുന്നുവെന്നും, ജാതകങ്ങൾ എല്ലാം നോക്കിയെന്നും, നല്ല പൊരുത്തമാണെന്നും, രണ്ടു വിവാഹങ്ങളുടെയും മുഹൂർത്തങ്ങൾ കുറിച്ചു വാങ്ങിയെന്നും, രണ്ടു വീട്ടുകാരെയും അറിയിച്ചിട്ട് ഉറപ്പിക്കാം എന്ന് അവരോട് രാഘവ പണിക്കർ പറയുന്നു. അതുകേട്ട്, ഒരു ചെറിയ പ്രശ്നമുണ്ടെന്നും, ശേഖരൻകുട്ടിയെ മൂന്ന് മാസത്തെ പര്യടനത്തിനായി ജപ്പാനിലേക്ക് പറഞ്ഞയക്കാൻ സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നു എന്നും രാജൻ പറയുന്നു. അതുകേട്ട് രാഘവ പണിക്കാരുടെയും, മാധവിയമ്മയുടെയും, മാലതിയുടെയും മുഖത്ത് മ്ലാനത പടരുന്നു. അന്നേരം, താൻ ആ ഓഫർ വേണ്ടെന്ന് വെക്കാമെന്നാണ് തീരുമാനിച്ചതെന്നും, എന്നാൽ രാജൻ അതിന് സമ്മതിച്ചില്ലെന്നും ശേഖരൻകുട്ടി പറയുന്നു. അപ്പോൾ, ഈ സന്ദർഭം വിടാൻ പാടില്ലെന്നും, പ്രൊമോഷന് ഉപകരിച്ചേക്കാമെന്നും, ഭാഗത്തിന് കിട്ടിയതാണെന്ന് വിചാരിച്ചാൽ മതിയെന്നും രാജൻ പറയുന്നു. അതുകേട്ട്, ഏതായാലും ജപ്പാനിൽ പോയി വന്നിട്ട് മതി വിവാഹം എന്ന് രാഘവ പണിക്കർ പറയുന്നു. അപ്പോൾ, നിനക്ക് വിഷമമുണ്ടോടി എന്ന് രാജൻ മാലതിയെ നോക്കി ചോദിക്കുന്നു. അതിന് ജപ്പാൻ യാത്ര മുടക്കേണ്ടെന്ന് മാലതിയും പറയുന്നു. അന്നേരം, രാജന്റെ വിവാഹം നിശ്ചയിച്ച തിയ്യതിയിൽ തന്നെ നടക്കട്ടെയെന്ന് ശേഖരൻകുട്ടി പറയുമ്പോൾ, അതുവേണ്ടാ രണ്ടു വിവാഹവും ഒന്നിച്ച് നടന്നാൽ മതി, കുറച്ചു ദിവസമല്ലേയുള്ളു എന്ന് മാധവിയമ്മ പറയുന്നു. അപ്പോൾ, തനിക്ക് ഇന്ന് രാത്രി തന്നെ പുറപ്പെടണമെന്ന് ശേഖരൻകുട്ടി പറയുന്നു.
മാലതി ശേഖരൻകുട്ടിയുടെ വസ്ത്രങ്ങളെല്ലാം പാക്ക് ചെയ്യുമ്പോൾ, ശേഖരൻകുട്ടി അവിടെ വന്ന്, നിനക്ക് വിഷമമുണ്ടോ എന്ന് ചോദിക്കുന്നു. അതിന്, ഒരു നല്ല കാര്യത്തിനല്ലേ എന്നോർത്ത് താൻ ആശ്വസിക്കാം എന്നും, താൻ എന്നും വൈക്കത്തപ്പനെ ധ്യാനിക്കും പോലെ ചേട്ടനെ ഓർക്കുമെന്നും മാലതി പറയുന്നു. അതുകേട്ട്, വികാരഭരിതനായി ഒരു നിമിഷം പോലും മാളുവിനെ ഓർക്കാതിരിക്കാൻ തനിക്ക് സാധ്യമല്ലെന്ന് ശേഖരൻകുട്ടി പറയുമ്പോൾ, സന്തോഷത്തോടെ പോയ് വരൂ എന്ന് മാലതി പറയുന്നു. അപ്പോൾ, ശേഖരൻകുട്ടി അവളുടെ അടുത്തേക്ക് വന്ന് കുനിഞ്ഞിരിക്കുന്ന മാലതിയുടെ മുഖം പതുക്കെ ഉയർത്തിക്കൊണ്ട്, ഞാൻ ഇതുവരെ നിന്റെ കൈത്തലത്തിൽ പോലും ഉമ്മ വെച്ചിട്ടില്ലെന്നും, ഇപ്പോഴും അത് ചെയ്യുന്നില്ലെന്നും, ചേട്ടൻ പോയിട്ടു വരട്ടെ എന്ന് ചോദിക്കുന്നു. അപ്പോൾ അവനെ തന്നെ അല്പ നേരം നോക്കി നിന്ന ശേഷം, വിതുമ്പലോടെ മാലതി പെട്ടിയുമെടുത്ത് മുറിക്ക് പുറത്തേക്ക് പോകുന്നു. മറ്റൊരു പെട്ടിയുമെടുത്ത് ശേഖരൻകുട്ടിയും അവളെ പിന്തുടരുന്നു.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പോസ്റ്റർ ഇമേജ് (Gallery) |