എന്റെ നീലാകാശം
എന്റെ നീലാകാശം നിറയെ വെള്ളിമുകില്‍ മാലാ..
എന്റെ നീലാകാശം നിറയെ മുല്ല മലര്‍മാലാ...
എന്റെ നീലാകാശം
ഉഷമലരികള്‍ തൊഴുതുണരുകയായെന്‍
ഉടജാങ്കണമാകെ (2)
ഉദയാര്‍ച്ചനയുടെ മണിനാദം കേട്ടു-
ണരുക മധുമതി നീ..
ഇനി ഉണരുക പ്രിയ സഖി നീ....(എന്റെ..)
മധു മൊഴി ശാരിക പാടുകയാണെന്‍
കദളീ വനമാകെ (2)
കള നൂപുര മൃദു രവമാർന്നാരോ
കരളില്‍ പാടുന്നൂ
ഒരു കവിത പാടുന്നൂ.. (എന്റെ...)
---------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ente neelakasam
Additional Info
ഗാനശാഖ: