അകലെയാകാശ പനിനീർപ്പൂന്തോപ്പിൽ
Music:
Lyricist:
Singer:
Raaga:
Film/album:
അകലെയാകാശപ്പനിനീർപ്പൂന്തോപ്പിൽ
അലസനേത്രയാം ശശിലേഖ (2)
കവിളിൽ ചുംബനമറുകുമായ് നിന്നു
കവിത പോൽ പ്രേമകവിത പോൽ (അകലെയാകാശ...)
തിരുവുടലിതു നിറകുടമാക്കും
ദിനകരാശ്ലേഷലഹരികൾ
പ്രിയതര സ്മൃതി സുരഭി പുഷ്പമായ്
നറുനിലാവായ് വിരിയുന്നു
നവനീതക്കുളിർ ശിലയിൽ തീർത്തൊരു
യവനശില്പം പോൽ അവൾ നിന്നു (അകലെയാകാശ...)
മറയുവാൻ വെമ്പും സവിതാവിൻ നേരെ
കരപുടം നീട്ടി അവൾ നിന്നു
അധരമല്പവും ഇളകിയില്ലെന്നാൽ
ഹൃദയം മൂകമായ് പാടുന്നു
തഴുകുമ്പോൾ ദേവൻ തഴുകുമ്പോൾ മാത്രം
മുഴുമതിയായ് വിടരും ഞാൻ (അകലെയാകാശ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(3 votes)
Akale akasa
Additional Info
ഗാനശാഖ: