നാണത്താല്‍ പാതിവിരിഞ്ഞ
നാണത്താല്‍ പാതിവിരിഞ്ഞോ -
രോണപ്പൂവിലൊരൊളിയമ്പ്
ആ മലരമ്പു തറച്ചു പിടിക്കും
പ്രേമം കൊണ്ട കരള്ക്കാമ്പ്
മാരന്റെ മനസ്സു മയക്കണ
മൊഴിക്കകത്തൊരു വലയുണ്ട്
വീശിയെറിഞ്ഞാലക്കിളി വലയില്‍
വീഴാതേതൊരു കിളിയുണ്ട്
തൊട്ടുതൊട്ടുചെന്നാല് ഞെട്ടിപ്പിരിയും
തൊട്ടുപോയാലവളോ പൊട്ടിവിരിയും
കിട്ടും കനി ഇനിയും കിട്ടീല്ലെങ്കില്‍ പുളിക്കും
മട്ടുമാറ്റും മീശക്കൊമ്പന് മങ്കയെക്കണ്ടാല്
(തൊട്ടുതൊട്ടു... )
നാണത്താല്‍ പാതിവിരിഞ്ഞോ -
രോണപ്പൂവിലൊരൊളിയമ്പ്
ആ മലരമ്പു തറച്ചു പിടിക്കും
പ്രേമം കൊണ്ട കരള്ക്കാമ്പ്
മാരന്റെ മനസ്സു മയക്കണ
മൊഴിക്കകത്തൊരു വലയുണ്ട്
വീശിയെറിഞ്ഞാലക്കിളി വലയില്‍
വീഴാതേതൊരു കിളിയുണ്ട്
പാലമരപ്പൂക്കള്‍ പന്തലിടുന്നേ
നീലമലച്ചോല പാട്ടുപാടുന്നേ (2)
മുല്ലവള്ളിയാര്ക്കോ കല്ലുമാല കോര്‍ത്തു
കല്യാണമൊരുക്കുന്നു കാട്ടുറാണിക്ക് (2)
ഈ കാട്ടു റാണിക്ക്