പാടാൻ ചുണ്ടു വിടര്‍ത്തിയതേയുള്ളൂ

 

പാടാന്‍ ചുണ്ടു വിടര്‍ത്തിയതേയുള്ളൂ
പാടിയില്ലാ - ഞാന്‍ പാടിയില്ലാ
ആടാന്‍ പീലിത്തിരുമുടി കെട്ടി ഞാന്‍
ആടിയില്ലാ - ഞാന്‍ ആടിയില്ലാ

കൂട്ടിനിളംകിളി താമരപൈങ്കിളി
കൂട്ടായിരുന്നവള്‍ വേര്‍പിരിഞ്ഞൂ
നാട്ടില്‍ നിന്നിന്നൊരു കൂടപ്പിറപ്പിനെ
കൂട്ടിനായ് ഈശ്വരന്‍ കൊണ്ടുതന്നു

എല്ലാം പിരികിലുമെന്‍ കരളേ - നിന്നെ-
യല്ലോ നിനച്ചു ഞാന്‍ കാത്തിരുന്നൂ
എന്നുമീ കാട്ടില്‍ നിനക്കായ് - ഞാനെത്ര
കണ്ണിമ വെട്ടാതെ കാത്തു നിന്നൂ
ഇന്നവയെല്ലാം മറക്കുകയോ - എന്നെ
കണ്ണീര്‍ക്കയത്തില്‍ മറിയ്ക്കുകയോ
(പാടാന്‍ ചുണ്ടു...)

ഓമനിച്ചിത്രനാള്‍ ഞങ്ങളെ പോറ്റിയ
താമരപ്പൊയ്കകളേ
ഓരോ നിമിഷവും കൂടിക്കളിച്ചൊരെന്‍
ആരോമല്‍ വല്ലികളേ
എന്നിലൊരു കുറ്റമില്ലെന്നറിയുമെന്‍
പൊന്മുളം കാടുകളേ
എന്നെച്ചുഴലുമീ കൂരിരുള്‍ മാറ്റുവാന്‍
ഒന്നു കനിയുകില്ലേ - നിങ്ങള്‍
ഒന്നു കനിയുകില്ലേ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paadaan chundu

Additional Info

അനുബന്ധവർത്തമാനം