കെപിഎസി ഗ്രേസി
KPAC Gracy
എറണാകുളം ശാസ്താംപടിക്കൽ മുളവുകാട്ടിൽ സാമുവൽ ഭാഗവതർ - ആനിയമ്മ ദമ്പതികളുടെ എട്ടുമക്കളിൽ മൂത്ത മകളായി പിറന്നു. കെ പി എ സി അടക്കം ഒട്ടേറെ നാടകസമിതികളിൽ പാടി അഭിനയിച്ച ഗ്രേസി ആദ്യകാല സിനിമകളിലും ഗാനങ്ങൾ ആലപിച്ചു. കെ പി എ സിയിലൂടെത്തന്നെ സിനിമാ സംഗീതശാഖയിലെത്തിയ ദേവരാജൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച കടലമ്മ എന്ന സിനിമയിലെ ഗാനം സി.ഒ ആന്റോയോടൊപ്പം ആലപിച്ചാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് കാട്ടുമൈന എന്ന സിനിമയിലും പാടിയിരുന്നു.
ദേവദാസാണ് ഭർത്താവ്. ജയൻ, വീണ എന്നിവർ മക്കളുമാണ്. നാടക സിനിമ വേദികളിൽ നിന്ന് വിട്ട് നിന്ന ശേഷം കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചിരുന്നത്. കൊല്ലം കുണ്ടറയിലെ വാടക വീട്ടിൽ വച്ച് 1999ൽ മരണമടഞ്ഞു.