കാവിലമ്മേ കരിങ്കാളീ
Music:
Lyricist:
Film/album:
കാവിലമ്മേ കരിങ്കാളീ
കാത്തുതുണയ്ക്കണമേ
ഹൊ...ഹൊ...ഹൊ...ഹൊ...
ഹൊ... ഹൊഹൊ... ഹോഹോ
മേമല വാഴണ ദൈവങ്ങളേ
ഈ മലവന്നു തുണയ്ക്കണിയോ
കരിമലവാഴണ ദൈവങ്ങളേ
ഒരു വരം തന്നു തുണയ്ക്കണിയോ
കന്നിമാംകുന്നിലമ്മേ
മുന്നില്‍ വാ കാവിലമ്മേ
ആരിയന്‍കാവിലെ ദൈവങ്ങളേ
വിരിയം തന്നു തുണയ്ക്കണിയോ
കാട്ടിനു കൂട്ടായ ദൈവങ്ങളേ
കാണിക്കിടാത്തരെ തുണയ്ക്കണിയോ
കന്നിമാംകുന്നിലമ്മേ
മുന്നില്‍ വാ കാവിലമ്മേ
കാട്ടുമുണ്ടനെ കരടിക്കുട്ടനെ
കണ്ടംതുണ്ടനെ തലവെട്ടി
ഊട്ടൊരുക്കണ കാടമ്മക്കടെ
ഉറ്റോരമ്മേ മൂത്തോരേ
കന്നിമാംകുന്നിലമ്മേ
മുന്നില്‍ വാ കാവിലമ്മേ
ഓടിയോടിയോടിയോടിവന്നേ
ആടിയാടിയാടിയാടി നിന്നേ
കന്നിമാംകുന്നിലമ്മേ
മുന്നില്‍ വാ കാവിലമ്മേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaavilamme karinkaali
Additional Info
Year:
1963
ഗാനശാഖ: