കഴുത്തില്‍ ചിപ്പിയും

കഴുത്തില്‍ ചിപ്പിയും കുറത്തി -
വേഷവും കണ്ടോ... ചന്തമുണ്ടോ
തെളിഞ്ഞാല്‍ കഴുത്തു -
പോമെന്നറിയുന്നുണ്ടോ - എടീ
അറിയുന്നുണ്ടോ (2)
എടീ അറിയുന്നുണ്ടോ

അതറിഞ്ഞുതന്നെ വന്നതാണു 
തെന്മലക്കാരി
പറഞ്ഞിടേണ്ട വടമലക്കാര്‍ 
പതറുകയില്ലാ
അറിഞ്ഞുതന്നെ വന്നതാണു 
തെന്മലക്കാരി
പറഞ്ഞിടേണ്ട വടമലക്കാര്‍ 
പതറുകയില്ലാ

അമ്മലയരയന്‍ ഇമ്മലേല്‍ വന്നാല്‍
അപ്പോള്‍ വെട്ടുമതല്ലേ ചട്ടം
അങ്ങിനെയായാല്‍ അണ്ണനപായം
വന്നീടുമെന്നാണോ 
ഇങ്ങുവന്നാലെന്താണോ
കഴുത്തില്‍ ചിപ്പിയും കുറത്തി -
വേഷവും കണ്ടോ...

നേരു തന്നെ നിന്റെയണ്ണന്‍
പോരുവതില്ലാ - ഇതു കാരണമല്ലേ
ആഹാ.... 

അമ്പടികള്ളീ എന്നെ മിരട്ടാന്‍
വമ്പുകളൊന്നും ചൊല്ലേണ്ട
അമ്പോ നിന്റെ കുറുമ്പി ചൊന്നത്
വമ്പാണെന്നു നിനയ്ക്കണ്ട
കൊമ്പന്‍ നിന്നെ കാണാനെന്നും
കൊമ്പു വിളിച്ചു വരുന്നില്ലേ
കൊമ്പനു വരുവാന്‍ തടവില്ലാ
ആഹാ കൊമ്പനുമേലേയിരിപ്പവനോ

എന്തു വരുതി വന്നാലും
ആരു വഴിതടഞ്ഞാലും 
എന്തു വരുതി വന്നാലും
ആരു വഴിതടഞ്ഞാലും 
ഇരുമലര്‍ നാം ഒരു മലരായ്
മരുവുമെന്നാളും - കാട്ടില്‍
പുലരുമെന്നാളും 
ഇരുമലര്‍ നാം ഒരു മലരായ്
മരുവുമെന്നാളും - കാട്ടില്‍
പുലരുമെന്നാളും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kazhuthil chippiyum