മായപ്പെട്ടിയുണ്ട് പലതരം

മായപ്പെട്ടിയുണ്ട് - പലതരം
മന്ത്രപ്പെട്ടിയുണ്ടേ - എന്റെ കയ്യില്‍
മായപ്പെട്ടിയുണ്ട്

മാടന്‍ ചാത്തന്‍ മന്ത്രമൂര്‍ത്തിയും
കാടന്‍ മറുതാ കാളി കൂളിയോടു
കാടുമുടിക്കും സര്‍വ്വപേയും പിടിച്ചൊരൊറ്റ
കൂട്ടിലരച്ചുരുട്ടി ഗുളികയാക്കിവെച്ച
മായപ്പെട്ടിയുണ്ടേ - പലതരം
മന്ത്രപ്പെട്ടിയുണ്ടേ

ചത്തുചത്തു കിടന്നവൻ ചാടിയെണീറ്റോടും
ചാടിത്തുള്ളിവിറച്ചവൻ നാഡിയറ്റു വീഴും
പിത്തമില്ലാ വാതമില്ലാ
പിത്തമില്ലാ വാതമില്ലാ കഫവുമില്ലാര്‍ക്കും
ഇത്തിരി കഴിച്ചാപ്പിന്നെ ഉടലോടെ സ്വര്‍ഗ്ഗം

തലനോവിന്നു മരുന്ന്
ഇതു മലമ്പനിക്കും നന്ന്
തലവെട്ടിനും കണ്ണകോട്ടിനും
തക്ക മരുന്നു തരുന്നുണ്ട്

കോങ്കണ്ണിപ്പെണ്ണേ നിന്നെ
മാന്‍കണ്ണിയാക്കിവിടാം
കോന്തപ്പല്ലുള്ളിലൊതുങ്ങും
കൊച്ചരിമുല്ലപ്പൂപോലെ

ഒറ്റടിമുണ്ടനൊരെട്ടടിപ്പെണ്ണിനെ -
കെട്ടിയാലൊട്ടും കുഴപ്പമില്ല
പൊക്കംകുറക്കുകേം കൂട്ടുകേം ചെയ്യുവാന്‍
തക്കമരുന്നിതു തട്ടിക്കോ പപ്പാതി

പിന്നെ കണ്ണുകടി വയറുകടി 
കണ്‍കോട്ട് കോട്ടിവലി
മഞ്ഞപ്പിത്തം ഗുന്മന്‍ വാതം 
വായുക്ഷോഭം കണ്ഠക്ഷോഭം
മാറാരോഗമെല്ലാത്തിനുമീ -
നാറാപിള്ള മരുന്നുതരാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayappettiyundu

Additional Info

Year: 
1963

അനുബന്ധവർത്തമാനം