മലമുകളില്‍ മാമരത്തില്‍

ഓ... ഓ... ഓ...

മലമുകളില്‍ മാമരത്തില്‍
മാണിക്ക ചെറുകൂട്
ചെറുകൂട്ടില്‍ പാടിടുമെന്‍
ചേലുള്ള കിളിമകളേ

കന്നിയവള്‍ കൈരണ്ടും
പൊന്നിലഞ്ഞിപ്പൂത്തണ്ട് 
ചെഞ്ചുണ്ടില്‍ വിരിയുമല്ലോ
ചെമ്പകത്തിന്‍ പൂച്ചെണ്ട് 
പൊന്‍വണ്ടു നുകരാത്ത
പൂവിന്‍തേനേ... ഓ...
പൊന്‍വണ്ടു നുകരാത്ത
പൂവിന്‍തേനേ

മലമുകളില്‍ മാമരത്തില്‍
മാണിക്ക ചെറുകൂട്
ചെറുകൂട്ടില്‍ പാടിടുമെന്‍
ചേലുള്ള കിളിമകളേ

മാന്‍പോലെ കണ്ണെഴുതി
മയില്‍പോലെ നടനടന്ന്
ഞാന്‍ വരുമാവഴിയില്‍
തേന്‍മൊഴി നിന്നിടുമേ
കരള്‍ നിറയും സ്നേഹത്തിന്‍ 
കണിമലരേ... ഓ...
കരള്‍ നിറയും സ്നേഹത്തിന്‍ 
കണിമലരേ

മലമുകളില്‍ മാമരത്തില്‍
മാണിക്ക ചെറുകൂട്
ചെറുകൂട്ടില്‍ പാടിടുമെന്‍
ചേലുള്ള കിളിമകളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malamukalil maamarathil

Additional Info

Year: 
1963

അനുബന്ധവർത്തമാനം