വാ വാ വനരാജാവേ

വാ വാ വാ വാ വനരാജാവേ 
വാർത്തകളെന്തേ ചൊല്ലീടാമോ 
കാട്ടിൽ വഴിതെറ്റി വന്നതാണോ 
കൂട്ടംപിഴച്ചിങ്ങു പോന്നതാണോ 
(വാ വാ.....) 

ആഹാഹാ..ആ..ആ...ആ...ഹാഹഹാ... 
ആനക്കൊമ്പന്മേലിരുന്നാൽ 
ആരെയും പേടിച്ചിടേണ്ടെന്നോ (2)
എത്താക്കൊമ്പിൻ കനി തിന്നാൻ 
എത്തിപ്പിടിക്കാനാമെന്നോ 
(വാ വാ......) 

മലവീരന്മാർ കൂടുകെട്ടി 
തലകൊയ്തീടാൻ കാത്തിടുമ്പോൾ (2)
വളർത്തും കിളിയെ എതുമട്ടായ് 
വലയിൽ നിന്നും നേടുന്നു 
(വാ വാ....) 

പാലുകുറുക്കി താലിയൊരുക്കി 
പഞ്ചമി വന്നുവിളിച്ചല്ലോ 
പാടിയിണങ്ങും ഞങ്ങളെയും 
കൊണ്ടോടിച്ചെല്ലട കൊലക്കൊമ്പാ 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaa vaa vanarajave

Additional Info

Year: 
1963

അനുബന്ധവർത്തമാനം