പത്മരാജ് രതീഷ്
Padmaraj Ratheesh
പ്രശസ്ത നടൻ രതീഷിന്റെയും ഡയാനയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയതിനുശേഷം കോയമ്പത്തൂരിലുള്ള ഒരു കമ്പനിയിൽ കുറച്ചുവർഷം ജോലി ചെയ്ത പത്മരാജൻ 2012 -ൽ മമ്മൂട്ടി നായകനായ ഫയർമാൻ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്രരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് അച്ഛാ ദിൻ, കരിങ്കുന്നം 6s, രക്ഷാധികാരി ബൈജു(ഒപ്പ്), എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. പത്മരാജന്റെ സഹോദരി പാർവ്വതി രതീഷ് അഭിനേത്രിയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഫയർമാൻ | കഥാപാത്രം തടവുപുള്ളി | സംവിധാനം ദീപു കരുണാകരൻ | വര്ഷം 2015 |
സിനിമ അച്ഛാ ദിൻ | കഥാപാത്രം മുനീർ | സംവിധാനം ജി മാർത്താണ്ഡൻ | വര്ഷം 2015 |
സിനിമ കരിങ്കുന്നം 6s | കഥാപാത്രം മൊഹ്സിൻ | സംവിധാനം ദീപു കരുണാകരൻ | വര്ഷം 2016 |
സിനിമ ദം | കഥാപാത്രം | സംവിധാനം അനു റാം | വര്ഷം 2016 |
സിനിമ രക്ഷാധികാരി ബൈജു(ഒപ്പ്) | കഥാപാത്രം ചന്ദ്രൻ | സംവിധാനം രഞ്ജൻ പ്രമോദ് | വര്ഷം 2017 |
സിനിമ പരോൾ | കഥാപാത്രം | സംവിധാനം ശരത് സന്ദിത്ത് | വര്ഷം 2018 |
സിനിമ കായംകുളം കൊച്ചുണ്ണി 2018 | കഥാപാത്രം | സംവിധാനം റോഷൻ ആൻഡ്ര്യൂസ് | വര്ഷം 2018 |
സിനിമ തീറ്റ റപ്പായി | കഥാപാത്രം തൊമ്മിക്കുഞ്ഞ് | സംവിധാനം വിനു രാമകൃഷ്ണൻ | വര്ഷം 2018 |
സിനിമ തെങ്കാശിക്കാറ്റ് | കഥാപാത്രം | സംവിധാനം ഷിനോദ് സഹദേവൻ | വര്ഷം 2019 |
സിനിമ സൂത്രക്കാരൻ | കഥാപാത്രം | സംവിധാനം അനിൽ രാജ് | വര്ഷം 2019 |
സിനിമ വിശുദ്ധ പുസ്തകം | കഥാപാത്രം | സംവിധാനം ഷാബു ഉസ്മാൻ | വര്ഷം 2019 |
സിനിമ നീരവം | കഥാപാത്രം | സംവിധാനം അജയ് ശിവറാം | വര്ഷം 2019 |
സിനിമ കബീറിന്റെ ദിവസങ്ങൾ | കഥാപാത്രം | സംവിധാനം ശരത് ചന്ദ്രൻ | വര്ഷം 2020 |
സിനിമ കാവൽ | കഥാപാത്രം ഫാ.ഡേവിഡ് വർഗീസ് | സംവിധാനം നിതിൻ രഞ്ജി പണിക്കർ | വര്ഷം 2021 |
സിനിമ ഇല്ലം | കഥാപാത്രം ഭദ്രൻ തമ്പുരാൻ | സംവിധാനം പ്രസാദ് വാളച്ചേരിൽ | വര്ഷം 2021 |
സിനിമ ഹെവൻ | കഥാപാത്രം എസ് ഐ കിഷോർ | സംവിധാനം ഉണ്ണി ഗോവിന്ദ്രാജ് | വര്ഷം 2022 |
സിനിമ മഹാവീര്യർ | കഥാപാത്രം സി ഐ ജഗ്ജീവൻ | സംവിധാനം എബ്രിഡ് ഷൈൻ | വര്ഷം 2022 |
സിനിമ ആന്റണി | കഥാപാത്രം ജോണിക്കുട്ടി | സംവിധാനം ജോഷി | വര്ഷം 2023 |
സിനിമ ഒരു ശ്രീലങ്കൻ സുന്ദരി IN.AUH | കഥാപാത്രം | സംവിധാനം കൃഷ്ണ പ്രിയദർശൻ | വര്ഷം 2023 |
സിനിമ ഒരു സ്മാർട്ട് ഫോൺ പ്രണയം | കഥാപാത്രം | സംവിധാനം ചാൾസ് ജി തോമസ് | വര്ഷം 2024 |