സാന്ദ്ര തോമസ്
മലയാള ചലച്ചിത്ര നടി, നിർമ്മാതാവ്. 1986 ജനുവരി 1 തോമസ് ജോസഫിന്റെയും റൂബി തോമസിന്റെയും മകളായി കോട്ടയത്ത് ജനിച്ചു. സാന്ദ്രയുടെ പ്രാഥമിക വിദ്യാഭ്യാസം തൃക്കാക്കര മേരി മാതാ ഹയർ സെക്കന്ററി സ്ക്കൂൾ, എറണാംകുളം സെന്റ് തെരേസാസ് ഹയർ സെക്കന്ററി സ്ക്കൂൾ എന്നീ വിദ്യാലയങ്ങളിലായിരുന്നു.അതിനുശേഷം ചെന്നൈ ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബി ബി എയും, ഡോക്ടർ ഡി ആർ ഡി കോളേജ് ഓഫ് സയൻസ് കോയമ്പത്തൂരിൽ നിന്നും എം ഐ ബിയും പാസ്സായി.
പഠനത്തിനുശേഷം സാന്ദ്ര തോമസ് ഒരു ഇവന്റ് മാനേജ് കമ്പനി തുടങ്ങുകയാണ് ആദ്യം ചെയ്തത്. അതിനു ശേഷം സുഹൃത്തായ വിജയ് ബാബുവിനോടൊപ്പം ചേർന്ന് 2012 ൽ ഫ്രൈഡേ എന്ന സിനിമ നിർമ്മിച്ചു. തുടർന്ന് സാന്ദ്രയും വിജയ് ബാബുവും ചേർന്ന് ഫ്രൈഡെ ഫിലിം ഹൗസ് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയയുടെ ഗർഭിണികൾ, ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ, ആട്.. എന്നിവയുൾപ്പെടെ ആറ് ചിത്രങ്ങൾ നിർമ്മിച്ചു.
ഒരു അഭിനേതാവ് കൂടിയായ സാന്ദ്ര തോമസ് ബാല നടിയായിട്ടാണ് സിനിമയിലെത്തുന്നത്. 1991 ൽ നെറ്റിപ്പട്ടം എന്ന സിനിമയിലാണ് സാന്ദ്ര ആദ്യമായി അഭിനയിക്കുന്നത്. മിമിക്സ് പരേഡ്, ഓ ഫാബി എന്നിവയൂൾപ്പെടെ ആറ് ഏഴ് സിനിമകളിൽ അഭിനയിച്ചു. 1999 ന് ശേഷം, സാന്ദ്ര 2013 ൽ ആമേൻ എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ അഭിനയിച്ചു. 2017 ൽ വിജയ് ബാബുവുമായുള്ള പാർടണർഷിപ്പ് പിരിഞ്ഞ സാന്ദ്ര സിനിമയിൽ നിന്നും പിൻവാങ്ങി. പിന്നീട് 2020 ൽ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് എന്ന പേരിൽ സാന്ദ്ര പുതിയ പ്രൊഡ്കഷൻ കമ്പനി ആരംഭിച്ചു.
സാന്ദ്ര തോമസിന്റ ഭർത്താവ് വിൽസൺ തോമസ്. ഇരട്ട കുട്ടികളാണ് സാന്ദ്രയ്ക്കുള്ളത്..