സനൂപ് സന്തോഷ്
Sanoop Santhosh
മലയാള ചലച്ചിത്ര നടൻ. 2003 ഡിസംബർ 12 ന് സന്തോഷിന്റെയും ഉഷയുടെയും മകനായി കണ്ണൂർ ജില്ലയിലെ പൊന്നൂരിൽ ജനിച്ചു. പ്രശസ്ത നടി സനുഷ സഹോദരിയാണ്. ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ, ജൂനിയർ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2013 ൽ ഫിലിപ്പ് ആൻഡ് ദ് മങ്കി പെൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സനൂപ് അഭിനയ രംഗത്തെത്തുന്നത്. ആ വർഷത്തെ മികച്ച ബാല നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സനൂപിന് ലഭിച്ചു.
അതിനുശേഷം ഭാസ്ക്കർ ദ് റാസ്ക്കൽ, ജൊ ആൻഡ് ദ് ബോയ്..ഉൾപ്പെടെ ഏഴ് സിനിമകളിൽ ബാല നടനായി അഭിനയിച്ചു.