അനിഘ സുരേന്ദ്രൻ
Anikha
മലയാള ചലച്ചിത്ര നടി. 2004 നവംബറിൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സുരേന്ദ്രന്റെ മകളായി അനിഘ സുരേന്ദ്രൻ ജനിച്ചു. 2010-ൽ കഥ തുടരുന്നു എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അനിഘ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2013-ൽ അഞ്ചു സുന്ദരികൾ എന്ന ആന്തോളജി ഫിലിമിലെ സേതുലക്ഷ്മി എന്ന കഥാപാത്രമായി അനിഘ മികച്ച അഭിനയം കാഴ്ച്ചവെച്ചു. അനിഘയെ ശ്രദ്ധേയയാക്കിയ കഥാപാത്രമായിരുന്നു സേതുലക്ഷ്മി.
2015-ൽ ഭാസ്കർ ദ് റാസ്കൽ, 2017-ൽ ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളിൽ മമ്മൂട്ടിയോടൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 2014-ൽ അജിത്ത് നായകനായ Yennai Arindhaal എന്ന സിനിമയിലൂടെയാണ് അനിഘ തമിഴിലേയ്ക്കെത്തുന്നത്. തുടർന്ന് Naanum Rowdydhaan, Miruthan എന്നീ സിനിമകളിലും അഭിനയിച്ചു. 2019- ൽ അജിത്തിന്റെ മകളായി Viswasam എന്ന സിനിമയിൽ അഭിനയിച്ചു.