എം എം അലക്സ്
മലയാള ചലച്ചിത്രനടൻ, ജീവശാസ്ത്രജ്ഞൻ, വേദിക്-ഇന്ത്യ സൊസൈറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏൻഷ്യന്റ് ഇന്റഗ്രേറ്റീവ് തെറാപ്പീസ്" എന്നീ സംഘടനകളുടെ സ്ഥാപകൻ. 1950 മെയ് 25ന് കോട്ടയം ജില്ലയിൽ അലക്സ് മാത്യു എന്ന മാത്യൂ മുല്ലശേരി അലക്സ് ജനിച്ചു. പിതാവ് എം എം അലക്സാണ്ടർ ഹെൽത്ത് ഓഫീസറായിരുന്നു. മാതാവ് അമ്മിണി അലക്സ് പഞ്ചായത്ത് ഓഫീസറും. അലക്സിന്റെ വിദ്യാഭ്യാസം CMS College Kottayam, Michigan State University College of Human Medicine എന്നിവിടങ്ങളിൽ നിന്നായിരുന്നു.
. ഡോ. എം എം അലക്സ് മലയാളം,തമിഴ്,തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഏകദേശം അറുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിക്കുകയും നാഷണൽ ഫിലിം അവാർഡ് ജൂറിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ തമ്പി കണ്ണന്താനം മോഹൻലാൽ ടീമിന്റെ "രാജാവിന്റെ മകനിലെ" യുവരാഷ്ട്രീയക്കാരൻ ”സുനിൽ” ആയിട്ടായിരുന്നു അലക്സ് ആദ്യമായി അഭിനയിച്ചത്. പത്മരാജന്റെ “തൂവാനത്തുമ്പികളിലെ” ബാബു എന്ന ബസ് മുതലാളിയുടെ വേഷമാണ് ഏറ്റവും ശ്രദ്ധേയമായത്.
ഡോക്ടർ എം എം അലക്സ് സ്ഥാപിച്ച നോൺ പ്രൊഫിറ്റ് ഓർഗനൈസേഷനുകളാണ് Vedik-India Society (2000), E-Ducatus Foundation, Institute of Ancient Integrative Therapies and Research എന്നിവ. ഭാരതീയ സംസ്കാരം പ്രചരിപ്പിയ്ക്കുന്നതിനു വേണ്ടി ഡോക്ടർ എം എം അലക്സ് ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും ലോകത്തുള്ള വിവിധരാജ്യങ്ങളിലൂടെയും അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.
സംസ്കൃതഭാഷയുടെ പ്രചരണങ്ങൾക്ക് നൽകിയിട്ടുള്ള നിരവധി സംഭാവനകളെ അടിസ്ഥാനമാക്കി “സംസ്കൃത മിത്ര” എന്ന അവാർഡ് നൽകി ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. യൂണിവേഷ്സൽ പീസ് ഫൗണ്ടേഷന്റെ “അംബാസഡർ ഓഫ് പീസ് “ എന്ന അവാർഡിനും അർഹനായി. ആത്മീയത, ലോക സമാധാനം, മനുഷ്യാവകാശം, ടൂറിസം,ഹെൽത്ത് തുടങ്ങിയ വിഷയങ്ങളിൽ എകദേശം 220ൽപ്പരം ഡോക്കുമെന്റേഷനുകൾ അലക്സിന്റേതായിപ്പുറത്തിറങ്ങിട്ടുണ്ട്. മനുഷ്യ ശരീരത്തിൽ സൈക്കോളജിക്കൽ പവർ മെച്ചപ്പെടുത്തുന്നതിനായി “അലക്സോണിക്സ്” എന്ന ഒരു ഇലക്ട്രോണിക് ഡിവൈസ് രൂപകൽപ്പന ചെയ്തു. തമിഴ് നാട്ടിലെ സംസ്കൃത ഭാരതിയുടെ പ്രസിഡന്റാണ് അദ്ദേഹം. ഡോക്ടർ എം എം അലക്സിന്റെ ഭാര്യ അനിത അലക്സ്, രണ്ട് മക്കൾ- ഡോക്ടർ അലക്സാണ്ടർ മാത്യു,ബേസിൽ മാത്യു.
2015 ജൂൺ 23ന് ഹൃദയസ്തംഭനത്തെത്തുടർന്ന് ഡോക്ടർ എം എം അലക്സ് അന്തരിച്ചു.
അവലംബം:- Ted video