കണ്ണീര്‍ക്കിളി ചിലച്ചു

കണ്ണീര്‍ക്കിളി ചിലച്ചു
ചിലചിലച്ച ചില കേട്ടു് കാട്ടുപൊയ്ക തുടിച്ചൂ (2)
തുടുതുടുപ്പില്‍ നുരനുരച്ച പതപതച്ച..
നുരനുരച്ചു പതപതച്ചു നീളായം നിളയൊഴുക്ക്‌
കണ്ണീര്‍ക്കിളി ചിലച്ചു
ചിലചിലച്ച ചില കേട്ടു് കാട്ടുപൊയ്ക തുടിച്ചൂ
തുടുതുടുപ്പില്‍ നുരനുരച്ച പതപതച്ച..
നുരനുരച്ചു പതപതച്ചു നീളായം നിളയൊഴുക്ക്‌

പൂമണം വേണ്ടേ.. തേന്‍കണം വേണ്ടേ
തേടുവതെന്തേ പൂങ്കാറ്റേ.. (2)
പാഴ്മുളം തണ്ടില്‍ എഴുസ്വരങ്ങളായ്
പാദസരം കെട്ടിയാടുകയോ
പാഴ്മുളം തണ്ടില്‍ എഴുസ്വരങ്ങളായ്
പാദസരം കെട്ടിയാടുകയോ നീ
പാദസരം കെട്ടിയാടുകയോ

വിരുതേ വിരുതേ അരുതേ
ശൃംഗാരവിരുതേ.. വിരുതേ
ശമതമശീലം അരുതേ..
ചമതതന്‍ അരം കൊണ്ട് മുറിയരുതേ
വനമല്ലി മലരിതളേ... (2)
വിരുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanneerkkili chilachu

Additional Info

Year: 
1989
Lyrics Genre: 

അനുബന്ധവർത്തമാനം