അനുരാഗപ്പൂനിലാവിൽ

അനുരാഗപ്പൂനിലാവിൽ ആടാന്‍
മനോമോഹന മയിലേ വാ നീ
പ്രേമമന്ദാര മാമലര്‍ ചൂടാന്‍
കരളൊന്നായി വാഴും നാമെന്നും
സുഖജീവിത വനികയിലാഹാ..
രാഗ സംഗീതസാരമേ മാരാ..

കുളിരണി വാര്‍മഴവില്ലേ പ്രേമമാണിക്യ കല്ലേ
എന്‍മന മധുരിത ജീവിതനായതും നീതാനേ
പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ
പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ
കരളൊന്നായി വാഴും നാമെന്നും
സുഖജീവിത വനികയിലാഹാ..
രാഗ സംഗീതസാരമേ മാരാ..

മമ ജീവിതശാഖേ മായാത്ത പ്രേമലേഖേ..
പൊന്‍തളിരിടുമൊരു മോഹശാഖിയും നീതാനേ..
നീയാമരുണോദയം കണ്ടിടും അരവിന്ദം ഞാന്‍
കരളൊന്നായി വാഴും നാമെന്നും
സുഖജീവിത വനികയിലാഹാ..
രാഗ സംഗീതസാരമേ മാരാ..ആ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
anuraga poonilavil

Additional Info

Year: 
1952
Lyrics Genre: 

അനുബന്ധവർത്തമാനം