ആരിരാരോ

ആരിരാരോ കണ്ണിൻ മണിയെ
ആരിരാരോ ആരിരാരോ
പൊൻ‌കനിയേ കൊഞ്ചുംകിളിയേ
പുഞ്ചിരിയഞ്ചും തളിരേ
പഞ്ചാരയുമ്മ തരുമോ നീ വരുമോ
പറയൂ അമ്മമ്മ അച്ചച്ചയെന്നെൻ കരളേ

(ആരിരാരോ... )

തരുമേ അമ്മിഞ്ഞയെന്നാൽ ഞാൻ
പൊന്നിൻ കതിരേ
പനിനീർമുത്തണിയും നിൻ
പവിഴചെഞ്ചൊടിയിൽ
പുരളും പുഞ്ചിരിയാലേയിനി
പുലരുമീയുലകം
വളരും അമ്മിണിക്കുട്ടപ്പൻ നീ
മണ്ണിൻ മണിയായ്
വരുമേ മാണിക്യമണിയേ...
(ആരിരാരോ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aariraaro

Additional Info

Year: 
1952