പാടുക നീലക്കുയിലേ

 

പാടുക നീലക്കുയിലേ
എന്‍ ജീവിത ഭാവുകഗാനം
ശോഭനകാലമിതാമേ
മനമോഹനരാഗമിതാമേ

വസന്തമന്മഥവീരന്‍ - ആ
പ്രശാന്തസുന്ദരധീരന്‍
സുഖം തരും സുകുമാരന്‍
അവന്‍ വരുന്നു നിന്‍ പൂങ്കാവില്‍

കൊരുക്കും പൊന്‍മലരാലെ
അലങ്കരിക്കും ഞാനിതുപോലെ
മയക്കും തൂമൊഴിയാലേ - അവന്‍
വിരിക്കും പുഞ്ചിരിയാലേ

തുടിക്കുമെന്‍ മനതാരില്‍ അല-
യടിക്കുമാശകള്‍ പോലെ
നടിക്കും ഞാന്‍ നടിപോലെ താള -
മടിക്കുമാമലര്‍ മാരന്‍

ഇതാണു സുന്ദരസ്വര്‍ഗ്ഗം - ആഹാ
ഇതാണു സന്ദരസ്വപ്നം
ഇതാണു ജീവിതഭാഗ്യം - ആഹാ
ഇതാണു ജീവിത മോക്ഷം

പാടുക നീയെന്‍ മനമേ - ആ
കോമളഗായക ഗാനം
തേടുക നീയിനി ദിനമേ സുഖ-
ദായകമാ ജയകാലം പാടുക നീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paaduka neelakkuyile

Additional Info

Year: 
1952