ആതിരദിനമേ
Lyricist:
Singer:
Film/album:
ആതിരദിനമേ നാമെല്ലാമേ
ആനന്ദമായ്ക്കൊണ്ടാടിടുമേ - തിരു
ആതിരാദിനമേ
ആടിപ്പാടി ചാഞ്ചാടി പുതു -
മോടിയില്‍ പരിമളമലര്‍ ചൂടിടാം
കളകളാരവം പാടിപൈങ്കിളി
തളിരുകള്‍ ചൂടിമരാമരം - തിരു
ആതിരദിനമേ
പാവനദിനമിതു സോദരിമാരേ
നാമൊരുപോലെ മേവിടുമേ
ചേര്‍ന്നിടുമേ പ്രിയമാര്‍ന്നിടാമേ - മന
മൊന്നായ് വന്നിടുമേ - തിരു
ആതിരദിനമേ
മധുരമോഹനമാമിന്നാളില്‍
മാലണയാതെ സഖി
മധുമധുരാവനിയാകും കേരള
മഹിമകള്‍ പാടാം തരാതരം - തിരു
ആതിരദിനമേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aathira diname
Additional Info
Year:
1952
ഗാനശാഖ: