പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി

പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി
ഹൃദയപഞ്ജരം ചോര്‍ന്നഹോ...
അകന്നുവേറെ നീ അലഞ്ഞുലഞ്ഞെങ്ങ്
മറഞ്ഞതെന്തിനെന്‍ മോഹിനീ..
തകര്‍ന്നു പോയെന്‍ ഹൃദയമുരളീ
മധുരജീവിതം തീര്‍ന്നു.. ഹാ
വിശന്നപൈതലിന്‍ വിശിഷ്ടഭാവിയോര്‍ത്തകം
നോന്താഹന്ത ഞാനയ്യോ...

കഴിഞ്ഞ കാലം പിഴിഞ്ഞെടുക്കുകില്‍
കരിഞ്ഞ ജീവിതം ബാക്കിയായി (2)
കരിഞ്ഞ ജീവിതമിതെന്തിനേകയ്ക്ക്
വിരിഞ്ഞപൂവ് ഹയ്യോ വീണു പോയി
തിരഞ്ഞു നിന്ന ഞാന്‍ കണ്ടു പോകുവാന്‍
വരുന്നോരെന്നെ നീ കാണുമോ...

കരഞ്ഞു പൈതല്‍പോലിവളും തേടുന്നു
നിറഞ്ഞകണ്ണമായി എങ്ങുമേ (2)

പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി
ഹൃദയപഞ്ജരം ചോര്‍ന്നഹോ...
തകര്‍ന്നു പോയെന്‍ ഹൃദയമുരളീ
മധുരജീവിതം തീര്‍ന്നു.. ഹാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
parannu poyen premapainkili

Additional Info

അനുബന്ധവർത്തമാനം