ലാൽ ജൂനിയർ
മലയാള ചലച്ചിത്ര സംവിധായകൻ. 1988 ജൂൺ 2 ന് പ്രശസ്ത നടനും സംവിധായകനും നിർമ്മാതാവുമായ ലാലിന്റെയും നാൻസിയുടെയും മകനായി കൊച്ചിയിൽ ജനിച്ചു. ജീൻ പോൾ ലാൽ എന്നതാണ് യഥാർത്ഥ നാമം. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്നും ഫിലിം മെയ്ക്കിംഗ് കഴിഞ്ഞതിനു ശേഷമാണ് ജീൻ പോൾ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കുന്നത്.
ജീൻ പോൾ അദ്ദേഹത്തിന്റെ അച്ഛൻ ലാൽ സംവിധാനം ചെയ്ത കോബ്ര എന്ന സിനിമയുടെ സംവിധാന സഹായിയായിട്ടാണ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. 2013 ൽ അദ്ധേഹം ഒരു ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. ആ വർഷം തന്നെ ഹണി ബീ എന്ന സിനിമ സംവിധാനം ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകനായി. 2014 ൽ ഹായ് അയാം ടോണി, 2017 ൽ ഹണി ബീ 2, 2019 ൽ ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകൾ സംവിധാനം ചെയ്തു. കോബ്ര, ഹണി ബീ 2.5, അണ്ടർ വേഴ്ഡ് എന്നീ സിനിമകളിൽ ജീൻ പോൾ ലാൽ അഭിനയിച്ചിട്ടുണ്ട്.
ജീൻ പോൾ ലാൽ 2013 ഡിസംബറിൽ വിവാഹിതനായി. ഭാര്യ ബ്ലസ്സി സൂസൺ വർഗ്ഗീസ്. ജീൻ പോൾ - ബ്ലസ്സി ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ചിത്രം നടികർ | തിരക്കഥ സുവിൻ എസ് സോമശേഖരൻ | വര്ഷം 2024 |
ചിത്രം Tസുനാമി | തിരക്കഥ ലാൽ | വര്ഷം 2021 |
ചിത്രം ഡ്രൈവിംഗ് ലൈസൻസ് | തിരക്കഥ സച്ചി | വര്ഷം 2019 |
ചിത്രം ഹണീ ബീ 2 സെലിബ്രേഷൻസ് | തിരക്കഥ ലാൽ ജൂനിയർ | വര്ഷം 2017 |
ചിത്രം ഹായ് അയാം ടോണി | തിരക്കഥ | വര്ഷം 2014 |
ചിത്രം ഹണീ ബീ | തിരക്കഥ ലാൽ ജൂനിയർ | വര്ഷം 2013 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഹണിബീ 2.5 | കഥാപാത്രം | സംവിധാനം ഷൈജു അന്തിക്കാട് | വര്ഷം 2017 |
സിനിമ അണ്ടർ വേൾഡ് | കഥാപാത്രം സോളമൻ | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്ഷം 2019 |
സിനിമ തട്ടും വെള്ളാട്ടം | കഥാപാത്രം | സംവിധാനം മൃദുൽ എം നായർ | വര്ഷം 2020 |
സിനിമ Tസുനാമി | കഥാപാത്രം | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2021 |
സിനിമ മഞ്ഞുമ്മൽ ബോയ്സ് | കഥാപാത്രം സിജു ജോൺ | സംവിധാനം ചിദംബരം | വര്ഷം 2024 |
സിനിമ ശാന്തമീ രാത്രിയിൽ | കഥാപാത്രം | സംവിധാനം ജയരാജ് | വര്ഷം 2025 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഹണീ ബീ | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2013 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഹണീ ബീ 2 സെലിബ്രേഷൻസ് | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2017 |
തലക്കെട്ട് ഹണീ ബീ | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2013 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഹണീ ബീ | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2013 |
Creative contribution
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | സംവിധാനം ലാൽ | വര്ഷം 2010 |
തലക്കെട്ട് ടൂർണ്ണമെന്റ് | സംവിധാനം ലാൽ | വര്ഷം 2010 |
ചീഫ് അസോസിയേറ്റ് ഡയറക്റ്റർ
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നിലാത്തൂവൽ | സംവിധാനം അനിൽ കെ നായർ | വര്ഷം 2002 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഡ്രൈവിംഗ് ലൈസൻസ് | സംവിധാനം ലാൽ ജൂനിയർ | വര്ഷം 2019 |