മായമീ ലോകം
Music:
Lyricist:
Singer:
Film/album:
മായമീ ലോകം മായുമീ ശോകം
നീയതിൽ വെറുതെ ഖേദമിയലരുതേ
മായമീ ലോകം. . . .
ഈ മരത്തിൻ പൂന്തണലിൽ
ഈ മരത്തിൻ പൂന്തണലിൽ
പ്രേമഗാനം കേൾക്കുകില്ല
പാടത്തിന്റെ പൊൻവരമ്പിൽ
മാടത്തക്കിളി പാടുകില്
മായമീ ലോകം. . . .
നീളെ നീളെ ശൂന്യമായി
നീണ്ട വയലും നീലമലയും
നിന്റെ കണ്ണിൽ ഇരുൾ നിറഞ്ഞു
നിൻ കിനാവുകൾ പോയ് മറഞ്ഞു
അംബരപ്പൂമേടയൊന്നിൽ
അമ്പിളിക്കല മിന്നിടട്ടെ
ആയതു കണ്ടാസ്വദിപ്പാൻ
ആരു നീയതാഗ്രഹിപ്പാൻ
മായമീ ലോകം. . . .
നിന്റെ മോഹം നിന്റെ ദേഹം
നിൻ മനസ്സിൽ നിറയും സ്നേഹം (2)
നീ മയങ്ങും ഈ മണ്ണിൻ
പ്രേമപൂജയ്ക്കേകൂ നീ
പ്രേമപൂജയ്ക്കേകൂ നീ. . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maayamee Lokam
Additional Info
Year:
1958
ഗാനശാഖ: