തത്തമ്മേ തത്തമ്മേ

 

തത്തമ്മേ തത്തമ്മേ നീ പാറ്റിയാല്‍
അത്തിപ്പഴം തന്നിടാം
ഞാന്‍ പുതുവിത്തിന്‍ മണി തന്നിടാം
തത്തമ്മേ പൂച്ച പൂച്ച

മുത്തമ്മയായിപ്പോയോ
നിന്റെ മുണ്ടാട്ടം മുട്ടിപ്പോയൊ
മൈലാഞ്ചി കാലിലിട്ടു മണിമാല മാറിലിട്ടു
മണവാട്ടിയായല്ലോ
നിന്റെ മയിലാട്ടമെങ്ങു പോയി

കുപ്പായമിട്ടുവല്ലൊ കൊരലാരം കെട്ടിയല്ലോ
കുഴഞ്ഞാട്ടം നിന്നതെന്തേ
നിന്റെ കുറുനാക്കിറങ്ങിപ്പോയോ
താമരയല്ലി തിന്നു മധുരക്കിഴങ്ങു തിന്നു
താരാട്ടു പാടിയല്ലോ
അന്നു  ഞാന്‍ കേട്ടുറങ്ങിയല്ലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thathamme thathamme