മാണിക്യക്കൊട്ടാരം
Actors & Characters
Actors | Character |
---|---|
സേതു | |
വേണു | |
തങ്കം | |
ലത | |
ഇന്ദിര | |
ശ്രീധരൻ | |
നാരായണൻ വൈദ്യർ | |
ഡോക്ടർ | |
സിംഹൻ സായ്പ്പ് | |
കുഴമ്പൻ | |
കഥ സംഗ്രഹം
എം. എം. ഇബ്രാഹിന്റെ ഇതേ പേരിലുള്ള നാടകത്തിന്റെ സിനിമാ ആവിഷ്കാരമാണ് ഇത്. നാടകത്തിൽ ബഹദൂർ ചെയ്ത വേഷം സിനിമയിലും ആവർത്തിച്ചു. നാടകത്തിനു ഗാനങ്ങളെഴുതിയ കണിയാപുരം രാമചന്ദ്രൻ സിനിമയ്ക്കും എഴുതി. ക്യാമെറാമാനായ യു. രാജഗോപാലാണു സംവിധാനം. പക്ഷെ ക്യാമെറ കൈകാര്യം ചെയ്തത് ബെഞ്ചമിൻ ആണ്.
നാരായണൻ വൈദ്യരുടെ മകൾ തങ്കം വേണു, അയാളൂടെ ചേട്ടൻ സേതു എന്നിവരോടൊപ്പം നാടകത്തിൽ അഭിനയിക്കുന്നവളാണ്. നാടകത്തിലെ നായകനായ വേണുവിനോടാണ് അവൾക്കഭിനിവേശമെങ്കിലും ഡോക്റ്റർ രാമചന്ദ്രന്റെ മകൾ ലതയോടാണ് അയാൾക്ക് ഇഷ്ടം. സേതുവിന്റെ വിവാഹം ഏറെക്കുറെ തീരുമാനിച്ചപ്പോഴാണ് അയാൾക്ക് കുഷ്ഠരോഗമാണെന്ന് അറിയുന്നത്. വേണു വിവാഹം ചെയ്യാതിരിക്കുന്നത് സേതുവിനു ഇച്ഛയ്ക്കൊത്ത കല്യാണം കഴിക്കാനാവാത്തതാണെന്ന് അറിയുന്ന തങ്കം ഇരു സഹോദരങ്ങൾക്കു വേണ്ടിയും ത്യാഗം അനുഷ്ഠിയ്ക്കുകയാണ്. കുഷ്ഠരോഗിയായ സേതുവിനെ വിവാഹം ചെയ്യാൻ അവൾ തീരുമാനിക്കുന്നു. എല്ലാവരുടേയും അസുഖങ്ങൾ തീർത്തു കൊടുക്കുന്ന നാരായണൻ വൈദ്യർക്ക് മകളൂടെ ഈ ദുർഗ്ഗതി താങ്ങാനാവുന്നില്ല.