കിലുകിലുക്കും കിലുകിലുക്കും

 

കിലുകിലുക്കും കിലുകിലുക്കും 
കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും
ടെലിഫോണിനുള്ളിലുണ്ടൊരു 
കൂട്ടുകാരി കളിക്കൂട്ടുകാരി
(കിലുകിലുക്കും...)

കരുകരുകരെ കറുത്തിരിക്കും
വെളുവെളുക്കെ ചിരിക്കും
കിണികിണികിണി മണിയടിക്കും
മനസ്സിലിക്കിളി കൂട്ടും ഇക്കിളികൂട്ടും
(കിലുകിലുക്കും... )

ഹലോ ഹലോ വിളിക്കും 
അകലെയോടിയൊളിക്കും
കാതില്‍ വന്നു കഥപറയും
കാല്‍ച്ചിലമ്പൊലി കേള്‍ക്കും
ചിലമ്പൊലി കേള്‍ക്കും (ഹലോ...)
(കിലുകിലുക്കും... )

അച്ഛനെയാണേലും
അമ്മയെയാണേലും 
അമ്പിളിമാമനെയാണേലും
അരികിലെത്തിക്കും - അവള്‍
അരികിലെത്തിക്കും (അച്ഛനെ... )
(കിലുകിലുക്കും... )

നളചരിതം കഥകളിയിലെ 
അരയന്നത്തിനെപ്പോലെ
ദൂരെയുള്ളോരരമനയില്‍ 
ദൂതിനുപോകും - അവള്‍
ദൂതിനുപോകും (നളചരിതം...)

കിലുകിലുക്കും കിലുകിലുക്കും 
കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും
ടെലിഫോണിനുള്ളിലുണ്ടൊരു 
കൂട്ടുകാരി കളിക്കൂട്ടുകാരി
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulukilukkum

Additional Info

അനുബന്ധവർത്തമാനം