ദീപൻ ചാറ്റർജി
ദീപൻ ചാറ്റർജി. പ്രശസ്ത സംഗീത സംവിധായകനായ ആർ ഡി ബർമ്മന്റെ അസിസ്റ്റന്റായാണ് സിനിമാ സംഗീത മേഖലയിൽ ദീപൻ തുടക്കമിടുന്നത്. ഷോലെ എന്ന സിനിമയുടെ പിന്നണിയിൽ സംഗീതമേഖലയിൽ നിന്നും ശബ്ദത്തിന്റെ മേഖലയിൽക്കൂടി പ്രവർത്തിച്ച് തുടങ്ങിയ ദീപൻ മലയാള സിനിമയിലും ശ്രദ്ധേയനാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓഡിയോഗ്രാഫർമാരിൽ ഒരാൾ ആയിരുന്നു ദീപൻ ചാറ്റർജി. സലിൽ ചൗധരിയോടൊത്തും സംഗീതജ്ഞനായും അദ്ദേഹത്തിന്റെ റെക്കോർഡിംഗുകളിലും ദീപൻ ജോലി നോക്കിയിട്ടുണ്ട്. പ്രിയദർശന്റെ 4ഫ്രെയിംസ് എന്ന സ്റ്റുഡിയോയുടെ പ്രധാന സൗണ്ട് റെക്കോർഡിംഗ് എഞ്ചിനീയറും സൗണ്ട് ഡിസൈനറുമായിരുന്നു. പ്രിയദർശന്റെ സിനിമകൾക്ക് സംഗീത സംവിധാനവും നിർവ്വഹിച്ചു. കിലുക്കത്തിലും മിന്നാരത്തിലുമൊക്കെ ദൃശ്യഭംഗിയോടൊപ്പം ശബ്ദത്തിന്റെ വ്യത്യസ്തതയും മലയാളികൾ അനുഭവിച്ചറിഞ്ഞത് ദീപൻ ചാറ്റർജിയിലൂടെയാണ്.കൂടാതെ അദ്ദേഹം മലയാളത്തിൽ രണ്ടു സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു. പ്രിയദർശന്റെ കാക്കക്കുയിലിനും മുരളി നാഗവള്ളിയുടെ വാണ്ടഡ്നും സംഗീതം ഒരുക്കിയത് അദ്ദേഹമാണ്. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പില്ല.