ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ

 

ഓ...ഓ...ഓ..ഓ..
ഉറങ്ങാതെന്റുണ്ണീ ഉറങ്ങാതെന്റുണ്ണീ
പക വീട്ടാൻ പാടുന്ന പാട്ടാണെന്റുണ്ണീ (2)

പടവാൾ തരാം പരിച തരാം
തുളുനാട്ടിൽ ആശാനെ കൂട്ടിരുത്താം
അമ്മ കൂട്ടിരുത്താം

ഓ..ഓ... ഉണ്ണിക്കൈ വളരേണം
ഉണ്ണിക്കാൽ വളരേണം
കണ്ണിനു കണിയായി പൊന്നുണ്ണി വളരേണം

വിരിമാറും വളരേണം വീരനായ് വളരേണം
പടവാളെടുക്കേണം പയറ്റിത്തെളിയേണം

അപമാനം തീർക്കേണം - അമ്മതൻ
ചുടുകണ്ണീർ മായ്ക്കേണം
പടവെട്ടാൻ പായേണം - മാറ്റാനോടു
പക വീട്ടാൻ പോകേണം

വിരിമാറും വളരേണം വീരനായ് വളരേണം
പടവാളെടുക്കേണം പയറ്റിത്തെളിയേണം

ചുടു ചോര ചിന്തിയാലും പോരെങ്കിൽ
ചൂളാതെ പൊരുതേണം
മലനാട്ടിൻ മകനല്ലേ - നിനക്ക്
മരണത്തിൽ ഭയമരുതേ
മലനാട്ടിൻ മകനല്ലേ - നിനക്ക്
മരണത്തിൽ ഭയമരുതേ
മലനാട്ടിൻ മകനല്ലേ - നിനക്ക്
മരണത്തിൽ ഭയമരുതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
urangathentunni

Additional Info

Year: 
1961

അനുബന്ധവർത്തമാനം